ഒാ​േട്ടായിൽ മറന്ന വിഷുക്കോടിയുമായി ​ൈഡ്രവർ ഉടമകളെ തേടുന്നു

കോഴിക്കോട്: ഒാേട്ടാറിക്ഷയിൽ യാത്രക്കാർ മറന്നുെവച്ച വിലപിടിപ്പുള്ള വിഷുക്കോടികളുമായി ഒാേട്ടാ ഡ്രൈവർ ഉടമകളെത്തേടുന്നു. ഒാേട്ടാ തൊഴിലാളി പയ്യാനക്കൽ ആറ്റുപുറപ്പറമ്പ് ദിൽഷ മൻസിലിൽ അബ്ദുൽ നാസറി​െൻറ വണ്ടിയിലാണ് യാത്രക്കാർ പുത്തൻ വസ്ത്രങ്ങൾ മറന്നുെവച്ചത്. ബുധനാഴ്ച ഉച്ചയോടെ പൊറ്റമ്മലിൽനിന്ന് അരയിടത്തുപാലത്തേക്ക് കയറിയ നാല് സ്ത്രീകൾ ഇറങ്ങി ഏറെക്കഴിഞ്ഞാണ് രണ്ട് വസ്ത്രക്കവറുകൾ ശ്രദ്ധയിൽപെട്ടത്. പൊറ്റമ്മലിലെ പ്രമുഖ തുണിഷോപ്പിൽനിന്ന് വാങ്ങിയ വസ്ത്രങ്ങളാണ് കവറിൽ. സി.െഎ.ടി.യു ഒാേട്ടാ തൊഴിലാളി യൂനിയൻ ഒാഫിസിൽ വിവരമറിയിച്ച നാസർ ഉടമകളെ തേടുകയാണ്. ഫോൺ: 9747471527.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.