കല സിൽക്സ് വസ്ത്രമേള തുടങ്ങി

കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തനതായ വസ്ത്രശേഖരവുമായി മാനാഞ്ചിറ സി.എസ്.ഐ ഹാളിൽ . സാരി, ചുരിദാർ, കുർത്ത, മിഡി, ഷർട്ട്, ബെഡ്ഷീറ്റ്, ഉടുപ്പ്, തുടങ്ങിയ വസ്ത്രവൈവിധ്യങ്ങളും ബാഗ്, ചെരിപ്പ്, ആഭരണങ്ങൾ, മരത്തിൽ തീർത്ത കരകൗശല വസ്തുക്കൾ, തുടങ്ങിയവയും പ്രദർശനത്തിനുണ്ട്. ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഗുജറാത്ത്, കശ്മീർ, കർണാടക, രാജസ്ഥാൻ, തെലങ്കാന, ബംഗാൾ, തമിഴ്നാട്, കേരള, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ തുണിത്തരങ്ങളാണ് പ്രദർശനത്തിലുള്ളത്. ലഖ്നോ കുർത്തികൾ, ജയ്പൂരി സ്റ്റോൺ ആഭരണങ്ങൾ, കൊൽക്കത്ത ബാഗുകൾ, ഒഡിഷയിൽനിന്നുള്ള പെയിൻറിങ്, രാജസ്ഥാൻ റോയൽ പ്രിൻറ് ബെഡ്ഷീറ്റ്, കശ്മീരിലെ പസ്മിന ഷാൾ തുടങ്ങിയവ 65 ശതമാനത്തോളം വിലക്കിഴിവിൽ വാങ്ങാം. 50 സ്റ്റാളുകളിലായാണ് പ്രദർശനം ക്രമീകരിച്ചിട്ടുള്ളത്. ഏപ്രിൽ 28ന് സമാപിക്കും. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനവും വിൽപനയും നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.