വീട്ടിൽ വിളഞ്ഞതെല്ലാം വിൽപനക്കെത്തിച്ച്​ നാ​െട്ടാരുമ ഫെസ്​റ്റ്​

എരഞ്ഞിക്കൽ: വീട്ടിലുണ്ടായതെല്ലാം വിൽപനക്കെത്തിച്ച് വേറിട്ട വിപണനമേളയൊരുക്കിയിരിക്കുകയാണ് എരഞ്ഞിക്കലിലെ നാെട്ടാരുമ ഫെസ്റ്റിൽ. ഇടിച്ചക്ക, വാഴത്തട്ട, ഉണ്ണിക്കാമ്പ്, മുരിങ്ങയില, ചക്കക്കുരു, ഇരുമ്പിപ്പുളി, നാടൻമുളക് തുടങ്ങി നഗരത്തിലെ വീടുകളിൽനിന്നെല്ലാം കുടിയിറങ്ങിയവയാണ് ചൂടപ്പംപോലെ വിപണിയിൽ വിറ്റഴിയുന്നത്. പഴുത്ത ചക്ക, പുഴുങ്ങിയ ചക്ക, പലരുടെയും നാവിന് രുചി മറന്ന പഴയകാല മധുരപലഹാരങ്ങൾ എന്നിവയും വിപണനമേളയിൽ വൻതോതിൽ വിറ്റഴിയുകയാണ്. കരകൗശല വസ്തുക്കൾക്കും തുണിത്തരങ്ങൾക്കും വിവിധതരം നാടൻ ചൂലുകൾക്കും വൻ ഡിമാൻഡാണ്. ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഹൃദയ പെയിൻ ആൻഡ് പാലിയേറ്റിവി​െൻറയും കോർപറേഷ​െൻറ പാലിയേറ്റിവ് സ​െൻററി​െൻറയും സ്റ്റാൾ മേളയിലുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് ഉത്തരമേഖലാ ഒാപൺ വോളിബാൾ ടൂർണമ​െൻറിൽ വോളി ഫ്രൻഡ്സ് പയമ്പ്രയും മാർബിൾ ഗാലറി കോഴിക്കോടും സെമിയിൽ പ്രവേശിച്ചു. ജില്ല കുടുംബശ്രീ വിപണനമേളയാണ് കോർപറേഷ​െൻറ മൂന്ന്, നാല്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. വിവിധ തരം ഭക്ഷണങ്ങൾ ഫെസ്റ്റിലുണ്ട്. വിവിധ കലാപരിപാടികളും ഫെസ്റ്റിന് മികവേകുകയാണ്. പ്രദേശത്തെ മാതൃക വികസിത സഹവാസ സമൂഹമാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് െഫസ്റ്റ് ആരംഭിച്ചത്. ഏപ്രിൽ 13 വരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട ഫെസ്റ്റ് എരഞ്ഞിക്കൽ നാെട്ടാരുമ ഗ്രൗണ്ടിലാണ് ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.