കുണ്ടായി​േത്താടിലെ ചാമ്പ്യൻ പടക്ക കമ്പനി ജീവന്​ ഭീഷണി ^ജെ.ഡി.യു

കുണ്ടായിേത്താടിലെ ചാമ്പ്യൻ പടക്ക കമ്പനി ജീവന് ഭീഷണി -ജെ.ഡി.യു കോഴിക്കോട്: ചെറുവണ്ണൂർ കുണ്ടായിേത്താടിലെ ചാമ്പ്യൻ പടക്ക കമ്പനിയുടെ പ്രവർത്തനങ്ങൾ നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നെന്ന് ജനതാദൾ യുനൈറ്റഡ് (നിതീഷ് കുമാർ വിഭാഗം) ജില്ല കമ്മിറ്റി. അനുവദനീയമായതിൽ കൂടുതൽ അളവിൽ പടക്കങ്ങൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്തിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ജെ.ഡി.യു ജില്ല പ്രസിഡൻറ് ജയകുമാർ എഴുത്തുപള്ളി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പടക്ക കമ്പനിയുെട സമീപം ആരാധനാലയങ്ങളും അന്ധവിദ്യാലയവും ഗ്യാസ് ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. ഒരു ഹോട്ടലി​െൻറ അടുക്കളക്ക് സമീപത്താണ് പടക്ക കമ്പനി സ്ഥിതി ചെയ്യുന്നത്. പടക്ക ഗോഡൗണുകളിൽ കുട്ടികൾ ജോലി ചെയ്യുന്നുണ്ട്. പടക്ക കമ്പനി അടച്ചുപൂട്ടണെമന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 11.30ന് ജില്ല കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ജയകുമാർ എഴുത്തുപള്ളി അറിയിച്ചു. സുരേന്ദ്രൻ കക്കോടി, എ.കെ. അബ്ദുൽ റഹ്മാൻ, വിജയൻ താണാനിൽ, ഷക്കീല തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.