സഹോദരിമാർ സുമനസ്സുകളുടെ കരുണ തേടുന്നു

ഫറോക്ക്: മാരക രോഗങ്ങൾ പിടിപെട്ട് ചികിത്സക്ക് വഴികാണാതെ നിർധന കുടുംബത്തിലെ സഹോദരിമാർ ചികിത്സ സഹായം തേടുന്നു. ചെറുവണ്ണൂർ കുണ്ടായിത്തോട് തെക്കെ കുറ്റിയിൽ പരേതനായ വളപ്പിൽ കോയമോ​െൻറ മക്കളായ സീനത്ത്, റുബിയത്ത് എന്നിവരാണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. റുബിയത്ത് കാൻസർ ബാധിച്ചും സീനത്ത് വൃക്കരോഗം പിടിപ്പെട്ടും ദുരിതജീവിതം നയിക്കുകയാണ്. പ്രദേശവാസികളുടെ സഹായത്താലാണ് ചികിത്സ നടന്നുപോകുന്നത്. രണ്ടുപേർക്കുംകൂടി ആയിരക്കണക്കിന് രൂപ ദിനേന െചലവ് വരുന്നുണ്ട്. ഡയാലിസിസിനും കീമോ തെറപ്പിക്കുമായി വൻതുകയാണ് ഇവർക്കു രണ്ടുപേർക്കും ചെലവ് വരുന്നത്. വർഷങ്ങൾക്കുമുമ്പ് ഭർത്താക്കന്മാർ ഉപേക്ഷിച്ചുപോയ രണ്ടുപേർക്കും ചികിത്സ നടത്താൻ ഉദാരമതികളുടെ സഹായമല്ലാതെ മറ്റുമാർഗങ്ങളില്ലാത്ത അവസ്ഥയാണ്. രോഗം ബാധിച്ച മക്കൾക്ക് താങ്ങായുള്ള മാതാവ് റുഖിയയും രോഗബാധിതയാണ്. ആണുങ്ങളില്ലാത്ത കുടുംബത്തി​െൻറ ദൈനംദിന ചെലവുകൾക്കും ചികിത്സക്കുമായി നാട്ടുകാർ ചേർന്നു സീനത്ത് ആൻഡ് റുബിയത്ത് ചികിത്സാ സഹായ കമ്മറ്റി രൂപവത്കരിച്ചിരിക്കുകയാണ്. കോഴിക്കോട് കോർപറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ(രക്ഷാധികാരി), മണലിൽ മൈക്കിൾ (ചെയർമാൻ), അബ്ദു മങ്ങാട്ട് (കൺവീനർ), രാജേഷ് ബാബു (ട്രഷറർ) എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ. സഹായം സ്വീകരിക്കുന്നതിനായി ഫെഡറൽ ബാങ്ക് ചെറുവണ്ണൂർ ബ്രാഞ്ചിൽ 11100100344790 (IFSC CODE. FDRL0001110) എന്ന നമ്പറിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9446669115. പാവപ്പെട്ട സഹോദരിമാരുടെ സഹായത്തിനായി അകമഴിഞ്ഞു സഹായിക്കണമെന്നു ചികിത്സാ കമ്മിറ്റി ഭാരവാഹികളായ ടി.പി. ഷഹീദ്, എം.വി. മുഹമ്മദ് സലീം, എം. മൈക്കിൾ, എം. അബ്ദു, രാജേഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.