ദലിതരെ അടിച്ചമർത്തൽ: സി.പി.എം ആദായ നികുതി ഒാഫിസ്​ മാർച്ച്​ നടത്തി

കോഴിക്കോട്: ദലിത് ജനവിഭാഗങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ മാനാഞ്ചിറയിലെ ആദായനികുതി ഒാഫിസിലേക്ക് മാർച്ച് നടത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. വിശ്വൻ, ടി.പി. ദാസൻ തുടങ്ങിയവർ സംസാരിച്ചു. മുതലക്കുളത്തുനിന്ന് പ്രവർത്തകർ പ്രകടനമായാണ് ആദായനികുതി ഒാഫിസിലേക്ക് എത്തിയത്. ഗേറ്റിനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.