90 ശതമാനം റേഷൻ കടകളിലും 'ഇ^പോസ്​' സംവിധാനം നിലവിൽ വന്നു

90 ശതമാനം റേഷൻ കടകളിലും 'ഇ-പോസ്' സംവിധാനം നിലവിൽ വന്നു കോഴിക്കോട്: ജില്ലയിൽ 90 ശതമാനം റേഷൻ കടകളിലും ഇലക്ട്രോണിക് പോയൻറ് ഒാഫ് സെയിൽ (ഇ-പോസ്) സംവിധാനം നിലവിൽ വന്നതായി ജില്ല സെപ്ലെ ഒാഫിസർ മനോജ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഇ-പോസ് യന്ത്രം വഴിയാണ് സാധനങ്ങൾ വിതരണം ചെയ്തത്. അവശേഷിക്കുന്ന കടകളിൽ സാേങ്കതിക പ്രശ്നം കാരണമാണ് മെഷീൻ സ്ഥാപിക്കാൻ കഴിയാത്തത്. ജില്ലയിൽ ആകെ 975 റേഷൻ കടകളാണുള്ളത്. കഴിഞ്ഞമാസം അവസാനത്തോടെയാണ് ജില്ലയിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചു തുടങ്ങിയത്. റേഷൻ കടക്കാർക്ക് ഇ-പോസ് യന്ത്രം ഉപയോഗിക്കാനുള്ള പരിശീലനവും പൂർത്തിയായിട്ടുണ്ട്. കാർഡുടമയോ റേഷൻ കാർഡിൽ പേരുള്ള ഏതെങ്കിലും അംഗമോ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ ഭക്ഷ്യവസ്തുക്കൾ ലഭിക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.