കടവരാന്തയിൽ കിടന്ന സപ്ലൈകോ മരുന്നുപെട്ടി മാറ്റി; 10,000 രൂപയുടെ മരുന്ന് കേടായി

മുക്കം: മൂന്നു ദിവസം കടവരാന്തയിൽ കിടന്ന സപ്ലൈകോ ഇൻസുലിൻ മരുന്നുപെട്ടി കൊറിയർ നടത്തിപ്പുകാർ മാറ്റി. എന്നാൽ, 10,000 രൂപയോളം വില വരുന്ന മരുന്ന് കേടായി. കഴിഞ്ഞ വെള്ളിയാഴ്ച വടകര സപ്ലൈകോ കേന്ദ്രത്തിൽനിന്നാണ് മുക്കത്തെ സപ്ലൈകോ മെഡിക്കൽസിലേക്ക് ഇൻസുലിൻ ഇൻജക്ഷൻ അടങ്ങിയ മരുന്ന് പാക്കറ്റ് അയച്ചത്. ശനിയാഴ്ച ഉച്ചക്ക് മരുന്ന് മുക്കത്ത് എത്തിയെങ്കിലും കൊറിയർ സർവിസ് സ്ഥാപനം ഏറ്റുവാങ്ങുകയോ സപ്ലൈകോ മെഡിക്കൽസിൽ എത്തിക്കുകയോ ചെയ്തില്ല. മുക്കത്തെ എൻ.കെ കോപ്ലക്സിലെ കെട്ടിടത്തിലെ കടവരാന്തയിൽ തിങ്കളാഴ്ച വരെ അനാഥമായി കിടന്നു. ചൊവ്വാഴ്ചയാണ് ബന്ധപ്പെട്ട കൊറിയർ സർവിസ് പെട്ടി മാറ്റിയത്. പക്ഷേ, ഇൻസുലിൻ മരുന്ന് കേടായി. ഈ മരുന്ന് വടകരയിലേക്ക് തിരിച്ചയച്ചതായി കൊറിയർ സർവിസ് ജീവനക്കാരൻ പറഞ്ഞു. 24 മണിക്കൂർകൊണ്ട് മരുന്ന് എത്തിക്കുമെന്ന ഉറപ്പിലാണ് മരുന്ന് അയച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഈ മരുന്ന് പ്രത്യേകം ഐസ് കഷണങ്ങൾ പാകിയാണ് അയക്കുന്നത്. 24 മണിക്കൂർ കഴിയുന്നതിനു മുമ്പ് ഫ്രീസറിലേക്ക് മാറ്റണം. പക്ഷേ, 60 മണിക്കൂർ കഴിഞ്ഞതിനാൽ മരുന്ന് ഇനി പ്രയോജനപ്പെടില്ല. 10,000 രൂപയുടെ മരുന്നാണ് നശിച്ചതെന്നും ഇതി​െൻറ നഷ്ടം ബന്ധപ്പെട്ട കൊറിയർ സർവിസുകാരിൽനിന്ന് ഈടാക്കുമെന്നും വടകര സപ്ലൈകോ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.