നാട്ടുകാർക്ക് വിഷുക്കൈ നീട്ടമായി അത്തോളി നന്മണ്ട റോഡ് ഉദ്ഘാടനം നാളെ

നാട്ടുകാർക്ക് വിഷുക്കൈനീട്ടമായി അത്തോളി-നന്മണ്ട റോഡ് ഉദ്ഘാടനം നാളെ നന്മണ്ട: അത്തോളി-ചീക്കിലോട്-നന്മണ്ട റോഡ് പുതുക്കിപ്പണിതതി​െൻറ ആഹ്ലാദത്തിമിർപ്പിലാണ് നാട്ടുകാർ. കുണ്ടും കുഴിയുമായി ശോച്യാവസ്ഥയിലായപ്പോൾ നിരന്തരം അപകടമുണ്ടായ റോഡാണ് നവീകരിച്ചത്. നേരേത്ത യാത്രക്കാർ ഭീതിയോടെയായിരുന്നു യാത്ര ചെയ്തിരുന്നത്. സെൻട്രൽ റോഡ് ഫണ്ടിൽനിന്ന് 10.68 കോടി രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. അത്തോളി മുതൽ നന്മണ്ട വരെ 10 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് അഞ്ചര മീറ്റർ വീതിയിലാണ്നവീകരണം. വ്യാഴാഴ്ച മൂന്നിന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവർ സംബന്ധിക്കും. PHOTO: NANMANDA10.JPG വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന അത്തോളി-ചീക്കിലോട് -നന്മണ്ട റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.