'ദലിത്​ പീഡന നിരോധന നിയമം ദുർബലപ്പെടുത്തരുത്' ജില്ലയിൽനിന്ന് അരലക്ഷം ഒപ്പുകൾ സമാഹരിക്കും

കോഴിക്കോട്: പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള ജനകീയ ഭീമഹരജിയിൽ ജില്ലയിൽനിന്ന് അരലക്ഷം ഒപ്പുകൾ സമാഹരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോഴിക്കോട് ജില്ല പ്രസിഡൻറ് നഈം ഗഫൂർ അറിയിച്ചു. സാമൂഹികമായും സാമ്പത്തികമായും കാലങ്ങളായി അടിച്ചമർത്തപ്പെട്ടവർക്കെതിരിലുള്ള പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും തടയിടുക എന്ന ഉദ്ദേശ്യത്തോടെയാണ് 1989ൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം നിലവിൽ വരുന്നത്. എന്നാൽ, 2018 മാർച്ച് 20ന് സുപ്രീംകോടതി ആ നിയമത്തെ ദുർബലപ്പെടുത്തുന്ന വിധിപ്രസ്താവം നടത്തിയിരിക്കുകയാണ്. കേന്ദ്രസർക്കാർ വിഷയത്തെ അതീവ ലാഘവത്തോടെയാണ് സമീപിച്ചത്. നിയമം ദുർബലപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരണം. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് ജനകീയ ഭീമഹരജി സമർപ്പിക്കും. ഒപ്പുശേഖരണത്തി​െൻറ ജില്ലതല ഉദ്ഘാടനം അംബേദ്കറിസ്റ്റ് ഫോർ സോഷ്യൽ ആക്ഷൻ സംസ്ഥാന അധ്യക്ഷൻ രമേഷ് നന്മണ്ട, ബി.എസ്.പി ആക്ടിവിസ്റ്റ് മുഹമ്മദ് അഷ്റഫ് എന്നിവർ ഭീമഹരജിയിൽ ഒപ്പിട്ട് നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല ജനറൽ സെക്രട്ടറി ടി.സി. സജീർ, സുഫാന ഇസ്ഹാഖ്, സെക്രട്ടറി ലബീബ് കായക്കൊടി, സെക്രേട്ടറിയറ്റ് അംഗങ്ങളായ സൂര്യപ്രഭ, മുനീബ് എലങ്കമൽ, മുസ്ലിഹ് പെരിങ്ങൊളം, ഗസ്സാലി വെള്ളയിൽ, മുജാഹിദ് പേരാമ്പ്ര, റഈസ് കിണാശ്ശേരി, സി.ടി. ഹാദിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.