വീടിെൻറ മതിൽ തകർത്ത സംഭവം: സി.പി.എമ്മിന്​ ബന്ധമില്ലെന്ന്​

കരുവിശ്ശേരി: ശാന്തി തുരുത്തി വയലിൽ വിദ്യാർഥിനിയും മാതാവും തനിച്ച് താമസിക്കുന്ന വീടി​െൻറ മതിൽ തകർത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് സി.പി.എം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് യാത്രാസൗകര്യമുണ്ടാവേണ്ടത് അനിവാര്യമാണ്. എന്നാൽ, അത്തരം സൗകര്യങ്ങൾക്കായി റോഡ് നിർമിക്കാൻ സ്ഥലമുടമയുടെ സമ്മതമില്ലാതെ മതിൽ പൊളിച്ച് സ്ഥലത്ത് പ്രവേശിക്കുന്നതും റോഡ് നിർമിക്കുന്നതും പാർട്ടി നിലപാടല്ല. പ്രശ്നത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോവണം. ഇത്തരം പ്രവർത്തനങ്ങളിൽ പാർട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഏരിയ സെക്രട്ടറി ടി.വി. നിർമലൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.