ആവേശമുണർത്തി ജനമോചന യാത്ര

കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനും വർഗീയ ഫാഷിസത്തിനുമെതിരെ െക.പി.സി.സി പ്രസിഡൻറ്് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് കോഴിക്കോട് നഗരത്തിൽ ഉജ്ജ്വല സ്വീകരണം. രണ്ടു മണിക്കൂറിേലറെ വൈകിയാണ് ഘോഷയാത്രയും സ്വീകരണ സമ്മേളനവും തുടങ്ങിയതെങ്കിലും പ്രവർത്തകരുെട ആവേശത്തിന് കുറവുണ്ടായില്ല. കുറ്റ്യാടിയിലെ സ്വീകരണത്തിനുശേഷമെത്തിയ ജാഥനായകനെയും സംഘത്തെയും മൊഫ്യൂസിൽ ബസ്സ്റ്റാൻഡിന് സമീപത്ത് സ്വീകരിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖി​െൻറ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. സ്വീകരണം ഉദ്ഘാടനം ചെയ്ത എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എം.പി ജില്ലയിലെ പാർട്ടിയുെട പ്രവർത്തനങ്ങളെ പ്രശംസിച്ചത് പ്രവർത്തകരെ ആവേശത്തിലാക്കി. മാതൃക ജില്ല കോൺഗ്രസ് കമ്മിറ്റിയാണ് ടി. സിദ്ദീഖി​െൻറ നേതൃത്വത്തിലുള്ളതെന്ന് കേരളത്തിലെ സംഘടന ചുമതലയുള്ള മുകുൾ വാസ്നിക് പറഞ്ഞു. എം.െക. രാഘവൻ, എം.െഎ. ഷാനവാസ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ എം.പിമാരുെട പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. അക്രമരാഷ്ട്രീയത്തിനെതിരായ അമ്മമനസ്സ് എന്ന പ്രചാരണത്തിനും കോഴിക്കോട്ട് തുടക്കംകുറിച്ചു. എം.പിമാരായ എം.െക. രാഘവൻ, എം.െഎ. ഷാനവാസ്, സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്, കെ.എസ്.യു പ്രസിഡൻറ് െക.എം. അഭിജിത്ത്, വി.ഡി. സതീശൻ, ശൂരനാട് രാജശേഖരൻ, ബെന്നി ബെഹനാൻ, ജോൺസൺ അബ്രഹാം, ഷാനിമോൾ ഉസ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി. അബു, പി. സിറിയക് ജോൺ, പി. ശങ്കരൻ, സുമ ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ പെങ്കടുത്തു. വീരേന്ദ്രകുമാറിനെതിരെ ആഞ്ഞടിച്ച് കെ.സി. അബു കോഴിക്കോട്: യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേർന്ന ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിനെതിരെ ആഞ്ഞടിച്ച് ഡി.സി.സി മുൻ പ്രസിഡൻറ് കെ.സി. അബു. രാജ്യത്തി​െൻറ ശ്രേയസ്സിനുവേണ്ടി പ്രവർത്തിച്ച വീേരന്ദ്രകുമാർ ഇപ്പോൾ സ്വന്തം മകൻ ശ്രേയാംസ് കുമാറി​െൻറ ശ്രേയസ്സിനുവേണ്ടി പ്രവർത്തിക്കുകയാണെന്ന് അബു ആരോപിച്ചു. മകനേ നിനക്കുവേണ്ടി എന്ന മുദ്രാവാക്യം മാത്രമേ അദ്ദേഹത്തിനുള്ളൂ. എൽ.ഡി.എഫ് ഒമ്പതു വർഷം മുമ്പ് വേദനിപ്പിച്ച് ഇറക്കിവിട്ടപ്പോൾ വീരേന്ദ്രകുമാറിനും പാർട്ടിക്കും ആശ്രയവും ആശ്വാസവുമേകിയത് യു.ഡി.എഫായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് നേരത്തേ ആവശ്യപ്പെട്ട താൻ ആ തീരുമാനം പുനഃപരിശോധിക്കുകയാണ്. ഭാവിയിൽ വീരേന്ദ്രകുമാർ എവിടെ മത്സരിച്ചാലും എതിർസ്ഥാനാർഥിയായി തന്നെ മത്സരിപ്പിക്കണെമന്ന് പാർട്ടിയോട് ആവശ്യപ്പെടുകയാണെന്നും അബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.