100 കുപ്പി വിദേശമദ്യവുമായി മൂന്നു പേർ പിടിയിൽ

നാദാപുരം: ഓട്ടോയിൽ കടത്തുകയായിരുന്ന 100 കുപ്പി വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ. കൊയിലാണ്ടി കീഴരിയൂർ നമ്പ്രത്ത്കര സ്വദേശികളായ പൂക്കോത്ത് മീത്തൽ ബബീഷ് (27) ഒറോക്കുന്ന് മലയിൽ സുനീതൻ (38) കാടുള്ളപറമ്പിൽ നിധീഷ് (31) എന്നിവരെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. സംഘം സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാനപാതയിൽവെച്ചാണ് പ്രതികളെ പിടികൂടിയത്. കൺസ്യൂമർ ഫെഡി​െൻറ ഷോപ്പിൽനിന്നും നൂറു കുപ്പി മദ്യം ഒരുമിച്ച് പ്രതികൾക്ക് ലഭിച്ചത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവൻറീവ് ഓഫിസർ എ.കെ. ശ്രീജിത്ത്, സിവിൽ എക്‌സൈസ് ഓഫിസർമാരായ രഞ്ജിനി, ടി.കെ. നിഷ, ടി. സനു, ഡ്രൈവർ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.