ഹര്‍ത്താല്‍: എകരൂലില്‍ കടകള്‍ അടപ്പിച്ചു; ബസുകള്‍ തടഞ്ഞു

എകരൂല്‍: ദലിത് സംഘടനകൾ പ്രഖ‍്യാപിച്ച ഹർത്താലിൽ എകരൂലില്‍ തുറന്നുപ്രവര്‍ത്തിച്ച കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. സര്‍വിസ് നടത്തിയ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ തടഞ്ഞു. ബാലുശ്ശേരി പൊലീസ് എത്തി സമരക്കാരെ കസ്റ്റഡിയിലെടുത്തതിനുശേഷമാണ് ബസുകള്‍ ഓടിയത്. ദലിത്‌ സംഘടന പ്രവര്‍ത്തകരായ പ്രബീഷ്, സതീശന്‍, പ്രശാന്തന്‍, സുനി എടവനി, ലാലു, സുധാകരന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു. പൂനൂരിലും ഹര്‍ത്താല്‍ ഏറക്കുറെ പൂര്‍ണമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.