കലക്ടറേറ്റിനുമുന്നിൽ ചെങ്ങോടുമല സംരക്ഷണ സദസ്സ്​ ഇന്ന്

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയെ കരിങ്കൽഖനനത്തിൽനിന്ന് സംരക്ഷിക്കണമെന്നും ക്വാറി മാഫിയ തകർത്ത കുടിവെള്ള ടാങ്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഖനനവിരുദ്ധ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റിനുമുന്നിൽ ചെങ്ങോടുമല സംരക്ഷണസദസ്സ് നടത്തും. സാഹിത്യ സാംസ്കാരികരംഗത്തെ പ്രമുഖരായ പി. വത്സല, കെ.പി. രാമനുണ്ണി, ടി.പി. രാജീവൻ, വീരാൻകുട്ടി, കൽപറ്റ നാരായണൻ, വി.ആർ. സുധീഷ്, യു.കെ. കുമാരൻ, പോൾ കല്ലാനോട്, വി.ടി. മുരളി, ഡോ. കെ.വി. സജയ്, എം.എ. ജോൺസൺ എന്നിവർ പങ്കെടുക്കും. പരിസ്ഥിതിദുർബലപ്രദേശമായ ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് സബ് കലക്ടർ അവിടം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇത് അവഗണിച്ച് ജില്ല പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതി (ഡി.ഇ.എ.സി) ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മിറ്റി പഠനം നടത്താതെയാണ് ഖനനത്തിനുള്ള സ്വകാര്യകമ്പനിയുടെ അപേക്ഷ അംഗീകരിച്ചത്. ഇത് റദ്ദാക്കണമെന്നും കലക്ടർ ഉൾപ്പെടെയുള്ള വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കലക്ടറേറ്റിനുമുന്നിൽ സമരം സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.