വാളൂരിൽ പകർച്ചവ്യാധി വ്യാപകം; ജനം ആശങ്കയിൽ

ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് വേണ്ടരീതിയിലുള്ള പരിചരണം ലഭ്യമായില്ല പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വാളൂർ, നടുക്കണ്ടിപാറ പ്രദേശത്ത് ചിക്കൻപോക്സ് ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നു. തൊലിപ്പുറം ചുവന്നുതടിച്ച് ചൊറിച്ചിലുള്ള രോഗവും പടരുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചെറിയ തോതിൽ കണ്ടുവന്ന ചിക്കൻപോക്സ് പിന്നീട് വ്യാപകമായി കണ്ടുതുടങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന സമയത്ത് ചിക്കൻപോക്സ് പടർന്നുപിടിച്ചത് വിദ്യാർഥികളെ പ്രയാസത്തിലാക്കി. രോഗത്തെ വകവെക്കാതെയാണ് വിദ്യാർഥികൾ പൊതുപരീക്ഷ എഴുതിയത്. ചൂടും വിയർപ്പും കാരണം ശരീരത്തി​െൻറ മാംസഭാഗങ്ങൾ ചുവന്നുവരുകയും ചൊറിഞ്ഞ് വികൃതമാവുകയും ചെയ്യുന്ന ഒരിനം അലർജി പ്രദേശത്ത് വ്യാപകമായി കാണപ്പെടുന്നുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയവർക്കു വേണ്ടരീതിയിലുള്ള പരിചരണം ലഭ്യമായില്ലെന്ന് പരാതി നിലനിൽക്കുകയാണ്. വാളൂർ, നടുക്കണ്ടിപാറ, കേളോത്ത് ഭാഗം, കണ്ണമ്പത്ത്താഴ, പുളിയോട്ട്മുക്ക്, കായൽമുക്ക്, കായണ്ണ, ചണ്ണൻകാട് ഭാഗം, ഊടുവഴി, പുറ്റാട്, മരുതേരി ഭാഗങ്ങളിൽ ഇതിനകം നിരവധി വീടുകളിൽ ചിക്കൻപോക്സ് പടർന്നുപിടിച്ചിട്ടുണ്ട്. ആശുപത്രിക്ക് ആർദ്രം പദ്ധതിയിൽ പുതിയ കെട്ടിടം പണിയുന്നത് കാരണം രോഗികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കാനും അധികൃതർക്ക് സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.