കുടുംബസംഗമം

പേരാമ്പ്ര: പാലേരി ഫൈറ്റേഴ്‌സ് വിമുക്തഭട സംഘത്തി​െൻറ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കേരള സ്‌റ്റേറ്റ് എക്‌സർവിസ് ലീഗ് ജില്ല പ്രസിഡൻറ് പ്രഭാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല പുനത്തില്‍ അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത അഞ്ജിമ ദാമോദരന്‍, രാജ്യപുരസ്‌കാര ജേതാവ് ദേവനന്ദ മുരളീധരന്‍ എന്നിവരെ ചടങ്ങില്‍ മേജര്‍ കുഞ്ഞിരാമന്‍, ദിവ്യ പ്രഭാകരക്കുറുപ്പ് എന്നിവര്‍ ആദരിച്ചു. പി. മുരളീധരന്‍, എന്‍. ബാബുരാജ്, ടി.കെ. രാമദാസ്, യു.പി. കുഞ്ഞികൃഷ്ണന്‍, എ.സി. ബാലകൃഷ്ണന്‍, മധുസൂദന കുറുപ്പ്, പി.വി. ശ്രീധരന്‍, ഒ. സുശാന്ത്, ഇ.പി. കുഞ്ഞബ്ദുള്ള, വി.പി.കെ. നമ്പ്യാര്‍, ബീന ചന്ദ്രന്‍, സി.ടി. കുമാരന്‍, വി. സുരേഷ്, എ.കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫ്ലവേഴ്‌സ് കോമഡി ഉത്സവ് ഫെയിം രതീപ് പാലേരിയുടെ കോമഡിസ്‌കിറ്റ്, മൊയ്തീന്‍ പേരാമ്പ്ര നയിച്ച ഗാനമാലിക എന്നിവയും അരങ്ങേറി. സന്താനഗോപാലം റോഡ് സഞ്ചാരയോഗ്യമല്ല നന്മണ്ട: സന്താനഗോപാലം റോഡിലൂടെ കാൽ നടയാത്ര ദുഷ്കരമായി. ഒരു വർഷം മുമ്പ് സോളിങ് ചെയ്ത റോഡിലെ മെറ്റലുകൾ ഇളകി റോഡ് കുണ്ടും കുഴിയുമായതാണ് യാത്ര ക്ലേശകരമാക്കുന്നത്. തെരുവ് വിളക്ക് ഇല്ലാത്തത് രാത്രിയാത്ര ദുരിതം ഇരട്ടിയാക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിറയിൽ റോഡ് ടാറിങ് പൂർത്തിയായപ്പോൾ ഈ സഞ്ചാരപാത സോളിങ്ങിലൊതുങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കുന്നുമ്മൽ നിവാസികളുടെ ഏക ആശ്രയം ഈറോഡാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.