ഹർത്താൽ ഭാഗികം

ബാലുശ്ശേരി: ദലിത് സംഘടനകൾ ആഹ്വാനംചെയ്ത ഹർത്താൽ ബാലുശ്ശേരിയിൽ ഭാഗികം. രാവിലെ ഒമ്പതു മണിവരെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സാധാരണപോലെ സർവിസ് നടത്തിയെങ്കിലും പിന്നീട് ദലിത് പ്രവർത്തകരെത്തി തടഞ്ഞതിനെ തുടർന്ന് സർവിസുകൾ ഭാഗികമായി സ്തംഭിച്ചു. കടകൾ തുറന്നുപ്രവർത്തിച്ചെങ്കിലും ദലിത് പ്രവർത്തകർ ഇടെപട്ട് പൂട്ടിച്ചു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തടഞ്ഞിരുന്നില്ല. ബാലുശ്ശേരിയിൽ ഹർത്താൽ ദിവസം രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്ത കട ഉദ്ഘാടനം കഴിഞ്ഞയുടനെ അടക്കണമെന്ന് ദലിത് പ്രവർത്തകർ ആവശ്യപ്പെട്ടത് നേരിയ വാക്തർക്കത്തിനിടയാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകരും കടയിെലത്തിയവരും ചേർന്ന് ഹർത്താലനുകൂലികളെ പിന്തിരിപ്പിക്കുകയായിരുന്നു. കട പ്രവർത്തിക്കുകയും ചെയ്തു. ദേശസാത്കൃത ബാങ്കുകളും സഹകരണ ബാങ്കുകളും പ്രവർത്തകർ അടപ്പിച്ചു. സർക്കാർ ഒാഫിസുകളും ഭാഗികമായി സ്തംഭിച്ചിരുന്നു. ഉച്ചക്കുശേഷം കെ.എസ്.ആർ.ടി.സി ബസുകൾ കൊയിലാണ്ടി, കോഴിക്കോട് റൂട്ടുകളിൽ സർവിസ് നടത്തുകയുണ്ടായി. കോൺഗ്രസ്-ലീഗ് പ്രവർത്തകർ ഹർത്താലനുകൂലികൾക്ക് അഭിവാദ്യമർപ്പിച്ച് രംഗത്തുണ്ടായിരുന്നു. വൈകീട്ട് കടകൾ തുറന്നുപ്രവർത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.