മൺമറഞ്ഞ എം.എൽ.എമാരെ സ്മരിച്ച് പേരാമ്പ്ര ഫെസ്​റ്റ്​

പേരാമ്പ്ര: മണ്ഡലത്തി​െൻറ വികസനത്തിന് അടിത്തറപാകിയ മൺമറിഞ്ഞ എം.എൽ.എമാർക്ക് പേരാമ്പ്ര ഫെസ്റ്റിൽ ആദരം. എം.എൽ.എമാരായ പി. കുഞ്ഞിരാമൻ കിടാവ്, എം. കുമാരൻ, പി.കെ. നാരായണൻ നമ്പ്യാർ, വി.വി. ദക്ഷിണാമൂർത്തി, ഡോ. കെ.ജി. അടിയോടി എന്നിവരുടെ ഫോട്ടോ പേരാമ്പ്ര ഫെസ്റ്റി​െൻറ മുഖ്യ വേദിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനാച്ഛാദനം ചെയ്തു. രാഷ്ട്രീയ ചിന്താഗതികൾക്കതീതമായി വികസനകാര്യങ്ങളിൽ എല്ലാവരെയും കൂട്ടി യോജിപ്പിച്ചു മുന്നേറുന്ന പേരാമ്പ്ര മാതൃക സംസ്ഥാന തലത്തിൽ പിൻതുടരണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥന എക്സൈസ് കമിഷണർ ഋഷിരാജ് സിങ് മുഖ്യാതിഥിയായിരുന്നു. മുൻ എം.എൽ.എ, എ.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെ.പി. ബിജു, പി.പി. കൃഷ്ണാന്ദൻ, ടി.കെ. ലോഹിതാക്ഷൻ, കെ. ബാലനാരായണൻ, കല്ലൂർ മുഹമ്മദലി, എ. ബാലചന്ദ്രൻ, കെ. സജീവൻ, മുഹമ്മദ് ഇക്ബാൽ, മനോജ് ആവള, ഒ.പി. മുഹമ്മദ്, രാമചന്ദ്രൻ ഗുഡ്വിവിൽ എന്നിവർ സംസാരിച്ചു. എ.കെ. ചന്ദ്രൻ സ്വാഗതവും പേരാമ്പ്ര പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു. പേരാമ്പ്ര ഫെസ്റ്റ് ഹ്രസ്വചലചിത്രമേള: ഹെർഡേ മികച്ച സിനിമ പേരാമ്പ്ര: ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ഹ്രസ്വചലച്ചിത്ര പ്രദർശന മത്സരത്തിൽ മികച്ച ചിത്രമായി 'ഹെർ ഡേ' തെരഞ്ഞെടുത്തു. വി.എം. ദീപ, ദിവ്യ നിലമ്പൂർ എന്നിവരാണ് സംവിധാനം ചെയ്തത്. മികച്ച രണ്ടാമത്തെ ചിത്രം 'ഡു ഓർ ഡൈ' ആണ്. മഹേഷ് ചെക്കോട്ടി, ജെ.പി. അന്തിക്കാട് എന്നിവരാണ് സംവിധാനം ചെയ്തത്. മഹേഷ് ചെക്കോട്ടിയാണ് ഏറ്റവും നല്ല സംവിധായകൻ. ഛായാഗ്രാഹകൻ ആർ.കെ. ഫിറോസ് (ഈ കാടിന് ഞാൻ എന്ത് പേരിടും). ബിജു ശ്രീനിയയുടെ ഫ്രീ ബേർഡ്‌സ് പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി. കുട്ടികളുടെ ചിത്രരചന മത്സരത്തിൽ ടി.എ. ശ്രുതി കീർത്തി (മുയിപ്പോത്ത്‌) ഒന്നാം സ്ഥാനം നേടി. അഷ്ക അഖിലേഷിനാണ് (നൊച്ചാട്) രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം ശ്രീവന്യ പേരാമ്പ്രയും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.