സപ്ലൈകോ മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്ന് പാക്കറ്റ് കടവരാന്തയിൽ കിടന്ന് നശിക്കുന്നു

മുക്കം: സപ്ലൈകോ മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്ന് കടവരാന്തയിൽ കിടന്ന് നശിക്കുന്നു. മുക്കത്തെ സപ്ലൈകോ മെഡിക്കൽ ഷോപ്പിലേക്ക് വടകരയിലെ സപ്ലൈകോയിൽനിന്ന് കൊറിയർ വഴി എത്തി എൻ.സി കോംപ്ലക്സിലെ കെട്ടിടവരാന്തയിൽ കിടക്കുന്ന മരുന്നാണ് ഉപയോഗശൂന്യമാകുന്നത്. ശനിയാഴ്ച ഉച്ചക്കുശേഷമാണ് മരുന്നുപെട്ടി എത്തിയതത്രെ. പെട്ടിക്കുള്ളിൽ ഇൻസുലിൻ ഇൻജക്ഷൻ മരുന്നാെണന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്ലെകോ മെഡിക്കൽസ് മുക്കം 2299982 എന്ന ഫോൺ നമ്പറുമുണ്ട്. സാധാരണ ഊഷ്മാവി​െൻറ ഘടന നഷ്ടപ്പെടാതിരിക്കാൻ ഐസ്കഷണങ്ങൾ പെട്ടിയിൽ സംവിധാനിച്ചാണ് മരുന്നുകൾ കമ്പനി അയക്കാറ്. മൂന്നു ദിവസമായി പെട്ടി അനാഥമായി കിടക്കുന്നു. കൊടുംചൂടിൽ ഇൻസുലിൻ മരുന്ന് േകടാവുമെന്നാണ് ഡോക്ടർമാരും ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്നാണ് എന്നതാണ് ഏറെ സങ്കടം. ശനിയാഴ്ച ഉച്ചക്കു വന്ന മരുന്ന് ഞായറാഴ്ചയും ഹർത്താലായി തിങ്കളാഴ്ചയും അനാഥയായി കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.