ഹർത്താൽ ജനജീവിതം തടസ്സപ്പെട്ടു

നരിക്കുനി: ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ നരിക്കുനിയിൽ പൂർണം. രാവിലെ ഏതാനും കടകൾ തുറന്നിരുന്നുവെങ്കിലും യൂത്ത് കോൺഗ്രസുകാർ പ്രകടനമായെത്തിയതോടെ അവരും അടച്ചു. രാവിലെ ഏതാനും ബസുകൾ ഓടിയിരുന്നുവെങ്കിലും പിന്നീട് അവയും ഓട്ടം നിർത്തി. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. ഹർത്താൽ അറിയാതെ അങ്ങാടിയിലെത്തിയവർ തിരിച്ചുപോകാൻ ഏറെ പ്രയാസപ്പെട്ടു. ട്രസ്റ്റ് ഉദ്ഘാടനം നരിക്കുനി: വട്ടപ്പാറപ്പൊയിൽ എ.കെ.ജി സ്മാരക ട്രസ്റ്റ് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അബ്്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി, നരിക്കുനി സർവിസ് ബാങ്ക് പ്രസിഡൻറ് പി.സി. രവീന്ദ്രൻ, നാസർ, ടി.കെ. രാമകൃഷ്ണൻ, എം. ശിവാനന്ദൻ, ഡോ. അശ്റഫ്, പാർവതി, രജിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.