സമരാനുകൂലികൾ കടകൾ അടപ്പിച്ചു

കൊടുവള്ളി: ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും പൂർണം. വിവിധ ഭാഗങ്ങളിൽ ഹർത്താലിനെ അനുകൂലിക്കുന്നവർ വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ആരാമ്പ്രം അങ്ങാടിയിൽ സമരാനുകൂലികൾ കടകൾ നിർബന്ധിച്ച് അടപ്പിച്ചു. രാവിലെ ഏഴരയോടെ താമരശ്ശേരി ഡിപോയിൽനിന്ന് നരിക്കുനി സി.എം മഖാം വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സമരാനുകൂലികൾ തടയുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു. അങ്ങാടിയിലെ കടകൾ അടപ്പിക്കുകയും ചെയ്തു. സംഭവങ്ങളെ തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി. ഞായറാഴ്ച വൈകീട്ട് വിജയൻ ചോലക്കര, ചന്ദ്രൻ പുള്ളിക്കോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരാനുകൂലികൾ പ്രകടനം നടത്തുകയും ചെയ്തു. സ്വകാര്യ ബസുകൾ രാവിലെ 11 മണി വരെ ഭാഗികമായി ഉൾനാടൻ പ്രദേശങ്ങളിലേക്ക് സർവിസ് നടത്തി. ഹർത്താൽ ശക്തമായതോടെ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നത് നിർത്തിവെക്കുകയുണ്ടായി. കൊടുവള്ളിയിൽ ഹർത്താൽ അനുകൂലികൾ രാവിലെ കടകൾ അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാൽ സർക്കാർ ഓഫിസുകളും ഭാഗികമായാണ് പ്രവർത്തിച്ചത്. ഫോട്ടോ: Kdy-6 Koduvally bustant .jpg ഹർത്താലിനെ തുടർന്ന് വിജനമായ കൊടുവള്ളി ബസ്സ്റ്റാൻഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.