എയ്മ സംഗീത മത്സരം

കോഴിക്കോട്: ഒാൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) അഖിലേന്ത്യ തലത്തിൽ സംഘടിപ്പിക്കുന്ന എയ്മ വോയ്സ് 2018 സംസ്ഥാനതല സംഗീതമത്സരം നടത്തി. ഫൈനൽ മത്സരം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ദുർഗ വിശ്വനാഥ് മുഖ്യാതിഥിയായി. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി നാലുപേരെ ഫൈനലിൽ തിരഞ്ഞെടുത്തു. ഇവർക്കുള്ള ദക്ഷിണമേഖല മത്സരങ്ങൾ ഏപ്രിൽ 15ന് ചെന്നൈയിലും ദേശീയതല മത്സരം മേയിൽ കൊച്ചിയിലും നടക്കും. പരിപാടിയിൽ എയ്മ സംസ്ഥാന പ്രസിഡൻറ് എ.കെ. പ്രശാന്ത്, ജന. സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ, പ്രഭാശങ്കർ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സബ്കലക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.