പോളിയോ ബാധിച്ച റീജയുടെ വീട്ടിലേക്ക് റോഡൊരുക്കി യുവകൂട്ടായ്മ

മുക്കം: വൈകല്യവുമായി കഴിയുന്ന റീജക്ക് വീട്ടിലേക്ക് വീൽ ചെയറിൽ സഞ്ചരിക്കാൻ റോഡൊരുക്കി 'എ​െൻറ മുക്കം' കൂട്ടായ്മ ശ്രദ്ധേയമായി. പത്താം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്നാണ് മണാശ്ശേരി മുത്താലം കയ്യേരിക്കൽ റീജ കാലുകൾ തളർന്നു ദുരിതത്തിലായത്. ഇപ്പോൾ 40 വയസ്സായ റീജ വീൽചെയർ ആശ്രയിച്ചുതന്നെയാണ് സഞ്ചരിക്കുന്നത്. വീട്ടിലേക്ക് റോഡുെണ്ടങ്കിലും കല്ലും മണ്ണും നിറഞ്ഞതിനാൽ ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. ഭിന്നശേഷിക്കാർക്ക് മുക്കത്ത് പാലിയേറ്റിവ് സംഗമം ഒരുക്കിയ വേദിയിൽവെച്ചാണ് റീജക്ക് വീട്ടിലേക്ക് വീൽചെയറിൽ സഞ്ചരിക്കാൻ വഴിയില്ലാത്ത സങ്കടകഥ അറിയുന്നത്. ഇതേ തുടർന്നാണ് 'എ​െൻറ മുക്കം' സന്നദ്ധസേന രംഗത്തിറങ്ങി ഗതാഗതയോഗ്യമാക്കിയത്. എം.കെ. മമ്മദ്, സലീം പൊയിലിൽ, എൻ. ശശികുമാർ, ടി. സുഗീഷ്, മനു മാരാത്ത്, സൗഫീഖ് വെങ്ങളത്ത്, രവി മാമ്പറ്റ, അഷ്റഫ്, അംജദ്, കിഷോർ, എൽ.കെ. മുഹമ്മദ്, ആബിദ്, നിയാസ്, അനീഷ്, ആസിഫ് എന്നിവരും പാലിയേറ്റിവ് പ്രവർത്തകരായ ബാസിം, മഹേഷ്, തുഫൈൽ സാലി എന്നിവരും നേതൃത്വം നൽകി. photo MKMUC 1 റോഡ് ഒരുക്കി എ​െൻറ മുക്കം യുവകൂട്ടായ്മ റീജക്കൊപ്പം MKMUC 2. എ​െൻറ മുക്കം യുവകൂട്ടായ്മ റീജക്ക് വീട്ടിലേക്ക് റോഡ് നിർമാണത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.