പാൽ: അധികവില നാളെ നൽകും

തിരുവമ്പാടി: ക്ഷീരോൽപാദക സംഘത്തിൽ 2018 ജനുവരി ഒന്ന് മുതൽ മാർച്ച് 31വരെ പാൽ അളന്ന കർഷകർക്ക് ലിറ്ററിന് രണ്ട് രൂപവീതം അധികവില നൽകും. തുക ബുധനാഴ്ച വിതരണം ചെയ്യുമെന്ന് സംഘം സെക്രട്ടറി അറിയിച്ചു. കൂടരഞ്ഞിയിൽ സർക്കാർ ഓഫിസുകളുടെ പൂട്ടുപൊട്ടിച്ച നിലയിൽ; മോഷണശ്രമമെന്ന് പൊലീസ് തിരുവമ്പാടി: കൂടരഞ്ഞിയിൽ സർക്കാർ ഓഫിസുകളുടെ പൂട്ട് പൊട്ടിച്ച നിലയിൽ. വില്ലേജ് ഓഫിസ്, കൃഷിഭവൻ, ആയുർവേദ ആശുപത്രി എന്നിവയുടെ പൂട്ടുകളാണ് പൊട്ടിച്ചത്. ഞാറാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നു. ഓഫിസുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടതായി പരാതിയില്ല. കൃഷിഭവനിൽ ലാപ്ടോപ് ഉണ്ടായിരുന്നെങ്കിലും നഷ്ടമായിട്ടില്ല. തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.