ഹർത്താൽ ഫറോക്കിൽ ഭാഗികം

ഹർത്താൽ ഫറോക്കിൽ ഭാഗികം ഫറോക്ക്: ദലിത് സംഘടനകൾ സംയുക്തമായി ആഹ്വാനംചെയ്ത സംസ്ഥാന ഹർത്താൽ ഫറോക്ക് മേഖലയിൽ ഭാഗികം. ഫറോക്ക് ടൗണിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നപ്പോൾ ഉൾപ്രദേശങ്ങളെ ബാധിച്ചില്ല. ടൗണിൽ രാവിലെ സർവിസ് നടത്തിയ സ്വകാര്യ ബസുകൾ തടയാനുള്ള ശ്രമം പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷത്തിനിടയാക്കി. ജീവനക്കാർ കുറവായിരുന്നെങ്കിലും സർക്കാർ ഓഫിസുകൾ പതിവുപോലെ പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങളും ടാക്‌സികളും നിരത്തിലിറങ്ങി. രാവിലെ ഫറോക്ക് സ്റ്റാൻഡിൽനിന്ന് ആളെ കയറ്റിയ സ്വകാര്യ ബസ് ഹർത്താലനുകൂലികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഫറോക്ക് പൊലീസെത്തി സമരക്കാരെ നീക്കംചെയ്യാനുള്ള ശ്രമം വാക്കേറ്റത്തിൽ കലാശിച്ചു. നാലുപേരെ കസ്റ്റഡിയിലെടുത്താണ് ബസിനു സർവിസ് നടത്താനുള്ള സൗകര്യം പൊലീസ് ഉണ്ടാക്കിക്കൊടുത്തത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു. സംഘർഷമുണ്ടാവുമെന്നു കരുതി ചെറുവണ്ണൂർ-നല്ലളം സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ഫറോക്ക് ബസ്സ്റ്റാൻഡിൽ തമ്പടിച്ചിരുന്നു. നേരേത്ത ഫറോക്കിൽ ചില കടകൾ തുറന്നെങ്കിലും സമരക്കാരെത്തി അടപ്പിക്കുകയായിരുന്നു. അതേസമയം, ഫറോക്ക് ടൗണിനു പുറത്തും രാമനാട്ടുകര, കടലുണ്ടി, മണ്ണൂർ, ചെറുവണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിലും കടകളെല്ലാം തുറന്നു പ്രവർത്തിച്ചു. വൈകീട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഫറോക്കിൽ പ്രകടനം നടത്തി. photo: harthal ferok 88 ഫറോക്കിൽ സ്വകാര്യബസ് തടയാൻ ശ്രമിച്ച ഹർത്താലനുകൂലിയെ പൊലീസ് മാറ്റുന്നു photo harthal ferok 89.jpg ഫറോക്ക് സ്റ്റാൻഡിൽ സംഘർഷാവസ്ഥ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.