മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം

ചേളന്നൂർ: ഫിഷറീസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ബാലൻ പുലരി ആരംഭിച്ച മത്സ്യകൃഷി വിളവെടുപ്പ് ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. കാക്കൂർ പാലത്തിനു സമീപം തെക്കുംകരത്താഴം പുഴക്കുഴിക്കുളം കടവിൽ നടന്ന ചടങ്ങിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് മെംബർ കെ.എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫിഷറീസ് ഡയറക്ടർ ടി.എം. മറിയം ഹസീന, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ടി.ടി. ജയന്തി, കാക്കൂർ കൃഷി ഓഫിസർ നിഷ കെ, ചേളന്നൂർ കൃഷി അസിസ്റ്റൻറ് സജിത്ത്, ഡോ. പ്രദീപ്, കെ.വി.കെ. പെരുമണ്ണാമൂഴി, ചേളന്നൂർ അക്വകൾചർ പ്രമോട്ടർ ഒ. ധർമദാസൻ, കാക്കൂർ പാലം ഫാർമേഴ്സ് ഗ്രൂപ് കൺവീനർ പി. അശോകൻ എന്നിവർ സംസാരിച്ചു. ബാലൻ പുലരി കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന കൃഷി വകുപ്പി​െൻറ കോഴിക്കോട് ജില്ലതല അവാർഡ് ജേതാവാണ്. എട്ടു കുളങ്ങളിലായി അയ്യായിരത്തിലധികം അസാം വാള ഇനത്തിൽപെട്ട മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. 500 ഗ്രാം മുതൽ 1500 ഗ്രാം വരെ തൂക്കം വരുന്ന മത്സ്യങ്ങളുടെ വിളവെടുപ്പാണ് നടന്നത്. ആദ്യ വിൽപന കെ.പി. ദാമോദരന് നൽകി പ്രസിഡൻറ് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.