കക്കോടി ബൈപാസിന്​ ഒന്നേകാൽ കോടി അനുവദിച്ചു

കക്കോടി: ഏറെ വിവാദങ്ങൾക്കിടയാക്കിയ കക്കോടി ബൈപാസി​െൻറ അറ്റകുറ്റപ്പണികൾക്കായി എം.എൽ.എ ഫണ്ടിൽനിന്ന് ഒന്നേകാൽ കോടി രൂപ അനുവദിച്ചു. കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ബൈപാസ് മാസങ്ങൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞത് ഏറെ വിവാദമായിരുന്നു. ബൈപാസിലൂടെ യാത്ര ദുഷ്കരമായതിനാൽ വാഹനങ്ങൾ ബസാർ വഴി പോകുന്നത് ഏറെ ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. ഒരുമാസത്തിനകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന്, തന്നെ കാണാനെത്തിയ സംഘത്തോട് ഗതാഗതമന്ത്രിയും മണ്ഡലം എം.എൽ.എയുമായ എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഹൈടെക് ടൈലുകൾ പാകി റോഡ് നവീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. എൻ.സി.പി ജില്ല കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ മേലാൽ മോഹനൻ, കൈതമോളി മോഹനൻ, എം.കെ. നാരായണൻ, വി. മുകുന്ദൻ, മക്കടോൽ ഗോപാലൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.