ബാലുശ്ശേരിയിൽ ആഭരണക്കടയുടെ ചുമർ കുത്തിത്തുറന്ന്​ മോഷണം

ഏഴു ലക്ഷത്തോളം രൂപയുടെ വെള്ളി-സ്വർണാഭരണം നഷ്ടപ്പെട്ടു ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാൻഡിൽ വെള്ളി ആഭരണക്കടയുടെ ചുമർ കുത്തിത്തുറന്ന് മോഷണം. ഏഴു ലക്ഷത്തോളം രൂപയുടെ വെള്ളി ആഭരണങ്ങളും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടു. ബസ്സ്റ്റാൻഡിൽ വടകര സ്വദേശി നിഷാന്തി​െൻറ ഉടമസ്ഥതയിലുള്ള ആദിത്യ ഗോൾഡ് ആൻഡ് സിൽവർ കടയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ ഉടമസ്ഥൻ കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവ​െൻറ സ്വർണാഭരണങ്ങളും 17 കിലോ വെള്ളിയും 10,055 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഡോഗ് സ്ക്വാഡും വടകരയിൽനിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എട്ടു മണിക്ക് കട പൂട്ടിയതിനുശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. ബാലുശ്ശേരി പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.