ക്രിക്കറ്റ് നെറ്റ്സ്​ ഉദ്ഘാടനം

മാവൂർ: വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ക്രിക്കറ്റ് കോച്ചിങ് നടത്താനാവശ്യമായ അത്യാധുനിക സൗകര്യങ്ങളോടുകൂടി മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മാവൂർ ക്രിക്കറ്റ് അക്കാദമിയുടെ ശ്രമഫലമായി തയാറാക്കിയ ക്രിക്കറ്റ് നെറ്റ്സി​െൻറ ഉദ്ഘാടനം ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സനൽ ചന്ദ്രൻ നിർവഹിച്ചു. രണ്ടു മാസത്തെ അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാവൂർ മേഖലയിൽനിന്ന് കായികരംഗത്ത് പ്രശസ്തിയാർജിച്ച മൂന്ന് കായികപ്രതിഭകളെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി ചെറുതൊടികയിൽ, പി. ഉണ്ണികൃഷ്ണൻ, യൂനിമോസ് പ്രസിഡൻറ് ഷമീം പക്സാൻ, വി.എസ്. രഞ്ജിത്, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി. വിജയൻ സ്വാഗതവും കെ.സജി നന്ദിയും പറഞ്ഞു. ബിജു കെ. വിജയൻ, കൃഷ്ണകുമാർ, ജിനു, വിജയൻ, സുബിൻ, ബിനീഷ് കെ. വിജയൻ, പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ബൈജു മാസ്റ്റർ, ക്രിക്കറ്റ് കോച്ച് ശ്രീകാന്ത് എന്നിവർക്ക് ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.