വെണ്മണിയിൽ ചെങ്കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു

*സ്ഥിരം അപകടമേഖലയായ ഇറക്കത്തിൽ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു വെണ്മണി: ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി വെണ്മണിയിൽ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കേളകം സ്വദേശികളായ രജീഷ് (34), വിനോദ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മാനന്തവാടിയിലെ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. തുടർച്ചയായി അപകടങ്ങളുണ്ടാവുന്ന വെണ്മണിയിലെ എസ്.എൻ.ഡി.പി കെട്ടിടത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് അപകടം. ഇറക്കത്തിൽ ലോറി നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു. ഒരു മാസം മുമ്പ് ഇവിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. തുടർന്നും നിരവധി അപകടങ്ങൾ ഉണ്ടായി. പിന്നീട് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഇവിടെ സുരക്ഷ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നു. എന്നിട്ടും വെന്മണിയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. ലോറി മറിയുന്നതിന് തൊട്ടുമുമ്പായി ഇവിടെ ബൈക്കും കാറും കൂട്ടിയിടിച്ച് കുേഞ്ഞാം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഡബ്ല്യു.എം.ഒ ബത്തേരി താലൂക്ക് വനിത സംഗമം നാളെ സുൽത്താൻ ബത്തേരി: 14ാമത് ഡബ്ല്യു.എം.ഒ സ്ത്രീധനരഹിത വിവാഹസംഗമത്തി​െൻറ ഭാഗമായി നടത്തുന്ന ബത്തേരി താലൂക്ക് വനിത സംഗമം ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്കൂളിൽ നടക്കും. ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ ഉദ്ഘാടനം ചെയ്യും. ഉമ്മർ നിസാമി പാക്കണ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്കുശേഷം നടക്കുന്ന സെഷനിൽ വനിത ലീഗ് മലപ്പുറം ജില്ല സെക്രട്ടറി കെ.പി. ജൽസീമിയ, ഡബ്ല്യു.എം.ഒ വഫിയ കോളജ് വിദ്യാർഥിനി കെ.കെ. നജീബ എന്നിവർ ക്ലാസെടുക്കും. കേരളകൗമുദി ബ്യൂറോ ആക്രമണം; പൊലീസ് കേസെടുത്തു കൽപറ്റ: കേരള കൗമുദി ജില്ല ബ്യൂറോ ഓഫിസില്‍ കയറി അക്രമം നടത്തിയ സംഭവത്തിൽ പാമ്പോടൻ സുലൈമാൻ, മൂത്ത മകൻ അനീഷ് എന്നിവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. അതിക്രമിച്ചു കയറി ൈകയ്യേറ്റം ചെയ്തതിന് സെക്ഷൻ 452 വകുപ്പു പ്രകാരമാണ് കേസെടുത്തത്. അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഫുട്ബാൾ മേള ഇന്ന് must അമ്പലവയല്‍: എ.എഫ്.സി തോമാട്ടുചാൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മേളയിൽ തിങ്കളാഴ്ച ഫ്രണ്ട്സ് മമ്പാട് സോക്കർ സ്പോർട്ടിങ് ഷൊർണൂരുമായി ഏറ്റുമുട്ടും. കിക്കോഫ് 7.30ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.