ചൈനീസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കാൻ ആർ.എസ്​.എസ്​ നേതാവി​െൻറ ആഹ്വാനം നേതാവി​െൻറ ആഹ്വാനം

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആർ.എസ്.എസ് നേതാവി​െൻറ ആഹ്വാനം ഗാങ്േടാക്: ഇന്ത്യയുടെ അതിർത്തിയിൽ പിടിമുറുക്കാനുള്ള ചൈനയുടെ അജണ്ടക്കെതിരെ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്രികരിച്ച് പ്രതികരിക്കണമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. സിക്കിമിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിനിടെയാണ് ഇന്ദ്രേഷ് കുമാർ ബഹിഷ്കരണാഹ്വാനം നടത്തിയത്. ''സൈനികമായി ഇന്ത്യക്ക് ചൈനയെ അതിജയിക്കാനാവില്ല. അവരെ തകർക്കണമെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിച്ച് സാമ്പത്തിക ഘടന തകർക്കാൻ ഇന്ത്യക്കാർക്കാവണം. അവർ പറയുന്ന കാര്യങ്ങൾ ഒരിക്കലും വിശ്വസിക്കരുത്. ചൈനയോട് അതിർത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുടെയും ഭാഗങ്ങൾ കൈയടക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്''-ഇന്ദ്രേഷ് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.