മാലിന്യത്തിന്​ തീപിടിച്ചു; അഗ്​നിശമനസേന അണച്ചു

കൊയിലാണ്ടി: നഗരത്തിൽ സിൻഡിക്കേറ്റ് ബാങ്കിന് സമീപം വഴിയിൽ കൂട്ടിയിട്ട മാലിന്യത്തിനു തീപിടിച്ചു. അഗ്നിശമനസേന തീ അണച്ചു. ഞായറാഴ്ച വൈകീേട്ടാടെയാണ് സംഭവം. സമീപത്തെ കടയുടെ സർവീസ് വയർ കത്തിനശിച്ചിട്ടുണ്ട്. കുറേക്കാലമായി ഇവിടെ മാലിന്യം കൂട്ടിയിടാൻ തുടങ്ങിയിട്ട്. സ്റ്റേഷൻ അസി. ഓഫിസർ കെ. സതീശൻ, ലീഡിങ് ഫയർമാൻ ഇൻ ചാർജ് എ. സുജിത്, ഫയർമാന്മാരായ നിഖിൽ, ബിനീഷ്, മനുപ്രസാദ്, ഹോം ഗാർഡ് കെ. നാരായണൻ എന്നിവർ തീ അണക്കാൻ നേതൃത്വം നൽകി. ചിത്രലേഖക്കെതിരെ ഭരണകൂട ഫാഷിസം -മഹിള കോണ്‍ഗ്രസ് മേപ്പയൂർ: ജാതിവിവേചനത്തിനെതിരെ പോരാട്ടം നടത്തിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ചിത്രലേഖക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സ​െൻറ് ഭൂമി തിരിച്ചുപിടിക്കാനുള്ള പിണറായി സര്‍ക്കാറി​െൻറ നീക്കം ഭരണകൂട ഫാഷിസമാണെന്ന് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ഉഷാദേവി പറഞ്ഞു. നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തി​െൻറ ഭാഗമായി കാവുന്തറ എ.യു.പി സ്‌കൂളില്‍ നടന്ന സ്ത്രീപഥം-2018 മഹിള കോണ്‍ഗ്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മണ്ഡലം പ്രസിഡൻറ് നുസ്‌റത്ത് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഷൈജ നൊച്ചാട്ട്, പി. ബീന, ലത നള്ളിയില്‍, പി. സുധാകരന്‍ നമ്പീശന്‍, കെ. രാജീവന്‍, കാഞ്ഞിക്കാവ് ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.