രോഗിയായ പിതാവിനെ വീട്ടിനു പിറകിലെ ഷെഡിലാക്കി

ബാലുശ്ശേരി: വയോധികനും രോഗിയുമായ പിതാവിനെ വീട്ടിനു പിറകിലെ ഷെഡിലാക്കി മകൾ. ബാലുശ്ശേരി വേട്ടാളി ബസാറിനുത്ത് തേനാക്കുഴി കാരക്കാട്ടിൽ മീത്തൽ പുതിയാണ്ടിയെയാണ് (86) കുറേ കാലമായി വീട്ടിനുള്ളിൽ താമസിപ്പിക്കാതെ പിറകിൽ താൽക്കാലിമായി കെട്ടിയുണ്ടാക്കിയ ഷെഡിലേക്ക് മാറ്റിപ്പാർപ്പിച്ചത്. കിടന്നിടത്തുനിന്നും പരസഹായമില്ലാതെ എഴുന്നേൽക്കാൻപോലും കഴിയാത്ത പുതിയാണ്ടി ഷെഡിൽ വിരിപോലുമില്ലാത്ത വെറും കട്ടിലിലാണ് കിടക്കുന്നത്. മലമൂത്ര വിസർജനത്തിനായി കസേരകളുമുണ്ട് ഷെഡിൽ. അറിയാതെ മൂത്രമൊഴിക്കുകയും വിസർജിച്ചുപോകുകയും ചെയ്യുന്നതിനാൽ വീട്ടിനകത്ത് ടൈൽസ് പാകിയ നിലത്ത് വീണ് പരിേക്കൽക്കുമെന്ന് കരുതിയാണ് അച്ഛൻ പുതിയാണ്ടിയെ ഷെഡിലേക്ക് മാറ്റിയതെന്നാണ് മകൾ സുധ പറയുന്നത്. ഭക്ഷണം നൽകുകയും കുളിപ്പിക്കുകയുമൊക്കെ സുധതന്നെ ഷെഡിൽവെച്ച് ചെയ്ത് കൊടുക്കുന്നുണ്ട്. ഇടക്ക് രാത്രി വന്നുനോക്കുകയും ചെയ്യുന്നുണ്ടെന്നാണ് സുധ പറയുന്നത്. ചെങ്കൽ തൊഴിലാളിയായിരുന്ന പുതിയാണ്ടിക്ക് ഇപ്പോൾ കാലിന് വിറയലും നീരും വന്നിട്ടുണ്ട്. പുതിയാണ്ടിയുടെ ഭാര്യ കല്യാണി ഒമ്പതു വർഷം മുമ്പ് മരിച്ചു. മൂന്നു പെൺമക്കളിൽ ഒരു മകളും മരിച്ചു. ഇപ്പോൾ രണ്ടു പേരാണുള്ളത്. സുധയും പ്രിയയും. പ്രിയ വിവാഹം കഴിഞ്ഞ് കല്ലൂരിലാണ്. സുധ ഹോട്ടൽ തൊഴിലാളിയാണ്. സുധയുടെ മകൻ സൈന്യത്തിലാണ്. സുധയുടെ ഭർത്താവ് വീട്ടിലുണ്ട്. ഷെഡിലേക്ക് മാറ്റിയതിൽ പുതിയാണ്ടിക്കു മകളോടും പരാതിയില്ല. ഭക്ഷണം കൃത്യസമയത്ത് കിട്ടുന്നുെണ്ടന്നാണ് പറയുന്നത്. കർഷക തൊഴിലാളി പെൻഷൻ ലഭിക്കുന്നുണ്ട്. ടെറസിട്ട വീട്ടിൽ ടൈൽസ് ഇട്ടതിനാൽ അച്ഛൻ വീണ് കൈകാലുകൾക്ക് എന്തെങ്കിലും പറ്റിയാൽ കുറ്റപ്പെടുത്തുന്നവരൊന്നും നോക്കാനുണ്ടാകില്ല. അതുകൊണ്ട് അച്ഛൻ ഷെഡിൽ സുഖമായി കഴിയുന്നുണ്ടെന്നാണ് സുധ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.