ചെറുതേന്‍ കൃഷിയിലൂടെ നേട്ടങ്ങള്‍ കൊയ്ത് യുവകര്‍ഷകന്‍

കോടഞ്ചേരി: വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളതും ഔഷധമൂല്യമുള്ളതുമായ ചെറുതേന്‍ ഉൽപാദനത്തിലൂടെ കോടഞ്ചേരി തോട്ടുമുഴി കാടന്‍കുളത്തില്‍ സിബി എന്ന യുവ കര്‍ഷകന്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്. മൂന്നര ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ ആടും പശുവും ഉള്‍പ്പെടെ സംയോജിത കൃഷിരീതികള്‍ പിന്തുടരുന്ന സിബി 15 വര്‍ഷമായി ചെറുതേന്‍ കൃഷി നടത്തിവരുന്നു. ഒരെണ്ണത്തില്‍ ആരംഭിച്ച് 140 കോളനികള്‍ (യൂനിറ്റ്) വരെയെത്തി. അഞ്ചുവര്‍ഷം മുമ്പ് മൂന്നെണ്ണമൊഴിച്ച് ബാക്കി എല്ലാം രോഗം ബാധിച്ചു നശിച്ചു. ആ വീഴ്ചയില്‍ പതറാതെ മൂന്നില്‍നിന്നും തുടങ്ങി നൂറിലധികം കോളനികളാണ് വീടിനുചുറ്റും പറമ്പിലുമായി പരിപാലിച്ചുവരുന്നത്. മണ്‍കലമാണ് ചെറുതേന്‍ കൃഷിക്ക് അനുയോജ്യമെന്ന് ഈ യുവകര്‍ഷകന്‍ പറയുന്നു. രണ്ടു ലിറ്റര്‍ വരെ കൊള്ളുന്ന വലുപ്പമുള്ള കലങ്ങളാണ് ഉപയോഗിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കോളനികളെ വിഭജിച്ച് എണ്ണം കൂട്ടും. മാര്‍ച്ചിലാണ് തേന്‍ എടുക്കുക. ഒരു കലത്തില്‍ അറുനൂറ് മില്ലി മുതല്‍, ഒരു ലിറ്റര്‍ വരെ തേന്‍ കിട്ടും. ചെറുതേനീച്ചകള്‍ ചെറിയ പുഷ്പങ്ങളില്‍നിന്നാണ് തേന്‍ ശേഖരിക്കുക. ഔഷധഗുണമുള്ളതു കൊണ്ട് മരുന്നിനും മറ്റുമായി ആവശ്യക്കാര്‍ ഏറെയാണ്. വിദേശത്തുനിന്നുവരെ ആള്‍ക്കാര്‍ എത്തുന്നതുകൊണ്ടുതന്നെ വിപണനം ഒരു പ്രശ്‌നമല്ല. വലിയ മുതല്‍ മുടക്കും അധ്വാനവും ഇല്ലാതെ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ചെറുതേനീച്ചകൃഷി തേനീച്ചകളുടെ ചെറിയ തോതിലുള്ള ശല്യം പ്രശ്‌നമായി തോന്നാത്തവര്‍ക്ക് അനുയോജ്യമായ കൃഷിയാണെന്ന് സിബി സാക്ഷ്യപ്പെടുത്തുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പ് വാര്‍ഡ് മെംബര്‍ തടഞ്ഞു ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് വാര്‍ഡില്‍ തൊഴിലുറപ്പ് ഉദ്യോഗസ്ഥരും ഒരുപറ്റം തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് വാര്‍ഡ് മെംബര്‍ സമയോചിതമായി ഇടപെട്ട് തടഞ്ഞു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കിണര്‍ പുതിയ കിണര്‍ നിര്‍മാണമായി കാണിച്ച് പണം തട്ടാനുള്ള നീക്കമാണ് വാര്‍ഡ് മെംബര്‍ ബീന തങ്കച്ചന്‍ ഇടപെട്ട് തടഞ്ഞത.് വാര്‍ഡിനു പുറത്തുള്ള തൊഴിലാളികളെ ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ചെന്നും വാര്‍ഡ് മെംബര്‍ പങ്കെടുത്ത് േപ്രാജക്ട് മീറ്റിങ് നടത്തിയെന്നും വ്യാജരേഖ ചമച്ചാണ് സൈറ്റ് ഡയറി തയാറാക്കിയത്. 66,000 രൂപയാണ് നിര്‍മാണചെലവ്. തട്ടിപ്പ് മനസ്സിലാക്കിയ വാര്‍ഡ് മെംബറും വാര്‍ഡ് തൊഴിലുറപ്പ് മോണിറ്ററിങ് കമ്മിറ്റിയും ചേര്‍ന്ന് സൈറ്റ് ഡയറി പിടിച്ചുവെച്ച് ബി.ഡി.ഒക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.