ബി.ജെ.പി ഫാഷിസത്തെ തടയാൻ സോഷ്യലിസ്​റ്റുകൾ ഒന്നിക്കണം ^മനയത്ത് ചന്ദ്രൻ

ബി.ജെ.പി ഫാഷിസത്തെ തടയാൻ സോഷ്യലിസ്റ്റുകൾ ഒന്നിക്കണം -മനയത്ത് ചന്ദ്രൻ നാദാപുരം: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറി​െൻറ വർഗീയ ഫാഷിസത്തി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് മധ്യപ്രദേശിലെ മത നേതാക്കൾക്ക് സഹമന്ത്രിക്ക് സമാനമായ പദവി നൽകിയതിലൂടെ വ്യക്തമാകുന്നതെന്ന് ജനതാദൾ -യു ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ. ഫാഷിസ്റ്റ് -വർഗീയ തേരോട്ടം തടയാൻ ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ ഒന്നിക്കുക മാത്രേമ പോംവഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ -യു നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. കുഞ്ഞികൃഷ്ണക്കുറുപ്പ് മാസ്റ്ററുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി.എം. നാണു അധ്യക്ഷത വഹിച്ചു. എം. വേണു ഗോപാലക്കുറുപ്പ് , സെക്രട്ടറി എം.പി. വിജയൻ, യുവജനതാദൾ മണ്ഡലം പ്രസിഡൻറ് വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു. 'അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കണം' കുറ്റ്യാടി: കുറ്റ്യാടിയിലും പരിസരത്തും വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നതായി വഖഫ് ബോർഡിൽനിന്ന് ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നതായും അത് തിരിച്ചുപിടിക്കണമെന്നും കുറ്റ്യാടി വ്യാപാര ഭവനിൽ നടന്ന അഖില കേരള വഖഫ് സംരക്ഷണ സമിതി ഏരിയ കൺെവൻഷൻ ആവശ്യപ്പെട്ടു. സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ നിയമ നടപടികൾ സ്വീകരിക്കുമെന്നും സമിതി അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.ടി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി അബ്ദുൽ ഖാദർ കാന്തൂർ, ട്രഷറർ ടി.പി. നാസർ ഹുസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.