അപായസൂചന ബോർഡില്ല; കൊടുംവളവിൽ അപകടം പതിയിരിക്കുന്നു

നന്മണ്ട: കൊളത്തൂർ ഗവ. ഹൈസ്കൂളിനടുത്ത വളവിൽ അപായസൂചന ബോർഡ് ഇല്ലാത്തത് അപകടകാരണമാകുന്നു. കൂമുള്ളി കൊളത്തൂർ ചീക്കിലോട് റോഡിലാണ് അപകടം പതിയിരിക്കുന്നത്. അപകടങ്ങൾ റൂട്ടിൽ പതിവായിട്ടും മരാമത്ത് വകുപ്പ് അധികൃതർ മൗനംപാലിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഏതാനും വർഷംമുമ്പ് കുറ്റ്യാടി-കൊളത്തൂർ ബസ് ഈ കൊടുംവളവിൽ ഓട്ടോറിക്ഷയിലിടിച്ച് കുടുംബത്തിലെ മുഴുവൻ പേർക്കും ഗുരുതര പരിക്കേറ്റിരുന്നു. റോഡ് ഇറക്കമായതിനാൽ വാഹനങ്ങളുടെ അമിതവേഗവും അപകടസാധ്യത കൂട്ടുന്നു. എന്നാൽ, അധികൃതർ അപായസൂചന ബോർഡ് സ്ഥാപിച്ചിട്ടില്ല. ഇതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.