കഥക് ശിൽപശാല ആരംഭിച്ചു

കൊയിലാണ്ടി: ഭാരതീയ കലകളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 'സ്പിക്മാകെ'യുടെ ആഭിമുഖ്യത്തില്‍ . ബി.ആർ.സി പന്തലായനി, ഭരതാഞ്ജലി കൊയിലാണ്ടി എന്നിവയുടെ സഹകരണത്തോടെ ബി.ആർ.സി ഹാളില്‍ ബംഗാളി കലാകാരി ഇപ്‌സിത ചാറ്റര്‍ജിയാണ് കഥക് അഭ്യസിപ്പിക്കുന്നത്. 45ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പഞ്ചദിന ശിൽപശാലയില്‍ ബി.പി.ഒ എം.ജി. ബല്‍രാജ്, ഭരതാഞ്ജലി മധുസൂദനന്‍, സ്പിക്മാകെ സെക്രട്ടറി പി.എസ്.ബി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര ഫെസ്റ്റ്: ഇന്ന് വനിതകൾ നിയന്ത്രിക്കും പേരാമ്പ്ര: മണ്ഡലം ഫെസ്റ്റിൽ തിങ്കളാഴ്ച വനിതകളുടെ ദിനമാണ്. പ്രധാന വേദിയിലെ എല്ലാ പരിപാടികളും നയിക്കുന്നത് സ്ത്രീകളായിരിക്കും. മണ്ഡലത്തിൽ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച സ്ത്രീകളെയും വനിത നേതൃത്വത്തിലുള്ള സ്ഥാപനങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തും. വൈകീട്ട് ഏഴിന് ഹരിതകേരള മിഷൻ വൈസ് ചെയർമാൻ ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ചലച്ചിത്ര അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസാണ് മുഖ്യാതിഥി. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോ. ഖദീജ മുംതാസ്, നക്ഷത്ര എന്നിവർ സംസാരിക്കും. മുൻ എം.എൽ.എ എൻ.കെ. രാധ അധ്യക്ഷത വഹിക്കും. രാവിലെ 10 മണിക്ക് അരിക്കുളം കുടുംബശ്രീ സി.ഡി.എസി​െൻറ ശിങ്കാരിമേളത്തോടെയാണ് ആരംഭം. തുടർന്ന് പെൺകുട്ടികളുടെ ഫ്ലാഷ്മോബ്. 10 പഞ്ചായത്തുകളിൽനിന്നായി കുടുംബശ്രീ സി.ഡി.എസുകളുടെ കലാപരിപാടികൾ. രാത്രി 9.30നു മാതാ പേരാമ്പ്രയുടെ സർഗകേരളം സംഗീതശിൽപം അരങ്ങേറും. പ്രവേശന കവാടം മുതൽ ഫെസ്റ്റിലെ എല്ലാ വേദികളും സ്ത്രീകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുകയെന്ന് ഫെസ്റ്റ് വനിതാ ഡേ ചെയർപേഴ്സൻ സുജാത മനക്കൽ, കൺവീനർ കെ. ഷാജിമ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.