ഹർത്താൽ വിജയിപ്പിക്കാൻ മേപ്പയൂരിൽ പ്രകടനം

മേപ്പയൂർ: ദലിത് വേട്ടക്കെതിരെ നടക്കുന്ന സംസ്ഥാന ഹർത്താൽ വിജയിപ്പിക്കണമെന്ന് ഐക്യദാർഢ്യ സമിതി മേപ്പയൂർ ആവശ്യപ്പെട്ടു. ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ നടത്തിയ പ്രകടനത്തിന് യുവ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, ഡി.ജി. ദിജീഷ്, പി.കെ. പ്രിയേഷ് കുമാർ, ബി.ടി. സുധീഷ് കുമാർ, എൽ.ബി. ലിൻജിത്ത്, പി.കെ. ഷമീദ്, വി.പി. ദാനിഷ് എന്നിവർ നേതൃത്വം നൽകി. ദലിത് ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് അജീഷ് നിടുമ്പൊയിൽ, രതീഷ് പുലപ്രക്കുന്ന്, കെ. മനീഷ്, പി.എം. രാജേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.