അയൽവാസിയുടെ മർദനമേറ്റയാൾക്ക്​ പരിക്ക്

ബേപ്പൂർ: അയൽവാസിയുടെ മർദനമേറ്റ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേപ്പൂർ ആർ.എം ഹോസ്പിറ്റലിന് പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന കോട്ടോളി ശങ്കര​െൻറ മകൻ പ്രദീപ് കുമാറിനെ (47) അയൽവാസിയായ കോടമ്പാട്ടിൽ ബാബുവി​െൻറ മകൻ സുബീഷ് മർദിച്ചതായാണ് പരാതി. ഞായറാഴ്ച വൈകീട്ട് നാലു മണിക്കാണ് സംഭവം. സുബീഷി​െൻറ പുരയിടത്തിലെ തെങ്ങിൽനിന്ന് ത​െൻറ വീടിന് മുകളിലേക്ക് തേങ്ങ വീഴുന്നത് ചോദ്യം ചെയ്തപ്പോൾ ക്ഷുഭിതനായ സുബീഷ് മർദിക്കുകയായിരുന്നുവത്രെ. തടയാൻ ശ്രമിച്ച പ്രദീപ്കുമാറി​െൻറ ഭാര്യക്കും മർദനമേറ്റു. പരിക്കേറ്റ പ്രദീപ്കുമാറിനെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ സുബീഷിനെതിരെ ബേപ്പൂർ പൊലീസിൽ പ്രദീപ്കുമാർ പരാതി നൽകി. ഇതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സുബീഷി​െൻറ പേരിൽ ബേപ്പൂർ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.