നടപടി എടുക്കണം

ചേളന്നൂർ: ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് പുളിബസാറിലെ കെ.ടി. സന്തോഷി​െൻറ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. റബർ മാർക്കറ്റിങ് ഫെഡറേഷൻ പുളിബസാറിലെ കൂട്ടുവള നിർമാണ യൂനിറ്റിലെ സൂപ്പർവൈസറായിരുന്നു സന്തോഷ്. കഴിഞ്ഞ രണ്ടിന് സ്ഥാപനത്തി​െൻറ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സന്തോഷി​െൻറ മൃതദേഹം കണ്ടത്. സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനാണ് മരണത്തിന് ഉത്തരവാദിയെന്ന് കാണിക്കുന്ന കത്ത് കാക്കൂർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിനു ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രകടനം നടത്തി. ജനകീയ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ കൂട്ടുവള നിർമാണ യൂനിറ്റ് ഉപരോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.