സന്തോഷ് നിലമ്പൂരിനെ അനുസ്മരിച്ചു

കോഴിക്കോട്: ലാഭം കൊതിക്കാതെ കലയെ സ്നേഹിച്ചയാളാണ് സന്തോഷ് നിലമ്പൂരെന്ന് നടൻ മാമുക്കോയ പറഞ്ഞു. ലളിതകല അക്കാദമി ആർട്ട് ഗാലറി പരിസരത്ത് നടന്ന സന്തോഷ് നിലമ്പൂർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുപാടുകളെ സ്നേഹിച്ചയാളാണ് സന്തോഷ്. കലാകാരന്മാരുമായും അല്ലാത്തവരുമായും നല്ല ബന്ധം സൂക്ഷിച്ചയാളാണ് അദ്ദേഹമെന്നും മാമുക്കോയ കൂട്ടിച്ചേർത്തു. പ്രതിഫലം മോഹിക്കാത്ത ചിത്രകാരനും നാടകക്കാരനുമാണ് സന്തോഷ് എന്ന് നാടകപ്രവർത്തകൻ എ. ശാന്തകുമാർ അനുസ്മരിച്ചു. കബിത മുഖോപാധ്യായ, ജോൺസ് മാത്യു എന്നിവരും അനുസ്മരണം നടത്തി. 'ദേശത്തി​െൻറ അധിനിവേശത്തി​െൻറ കഥ' വിഷയത്തിൽ ഡോ. ഷാജു നെല്ലായി പ്രഭാഷണം നടത്തി. സുനിൽ അശോകപുരം, പ്രഭാകരൻ, സഞ്ജയ്, കെ.എ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സന്തോഷ് നിലമ്പൂർ അനുസ്മരണത്തി​െൻറ ഭാഗമായുള്ള ചിത്രപ്രദർശനം ഗുദാം ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രദർശനം 12ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.