​െറസിഡൻറ്​സ്​ വാർഷികാഘോഷം

കോഴിക്കോട്: കല്ലായ് എം.എസ്. ബാബുരാജ് റോഡിനു സമീപം സാന്ത്വനം െറസിഡൻറ്സ് അസോസിയേഷ​െൻറ അഞ്ചാം വാർഷികാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് മാലിന്യസംസ്കരണവും അനുബന്ധമായി പച്ചക്കറി കൃഷിയും സംയുക്തമായി സംഘടിപ്പിക്കാനുള്ള പ്രമേയം അംഗീകരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറോളം പേർ പെങ്കടുത്തു. കായിക പരിപാടികളിലെയും സ്റ്റേജ് പരിപാടിയിലെയും വിജയികൾക്ക് െറസിഡൻറ്സ് പ്രസിഡൻറ് സി. രാജീവൻ, ബാബു പുനത്തിൽ, ഹരിദാസൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ സി. കബീർദാസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.സി. സുധാമണി, കെ. അനീഷ് കുമാർ, എം.പി. രാമദാസ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം. മുഹമ്മദ് ബഷീർ സ്വാഗതവും ട്രഷറർ കരുണദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.