പുഴയാത്ര: പൂനൂർപുഴ ശുചീകരണം ശ്രദ്ധേയമായി

താമരശ്ശേരി: പൂനൂർ പുഴനശീകരണത്തിനെതിരെ ജില്ല പഞ്ചായത്ത് മെംബർ നജീബ് കാന്തപുരത്തി​െൻറ നേതൃത്വത്തിൽ നടത്തിയ പുഴയാത്ര ശ്രദ്ധേയമായി. പനങ്ങാട്, കട്ടിപ്പാറ, ഉണ്ണികുളം, താമരശ്ശേരി ഗ്രാമപഞ്ചായത്തുകളിൽനിന്ന് നിരവധി പേരാണ് പുഴശുചീകരണത്തിൽ പങ്കാളികളായത്. പുഴയാത്രക്കുവേണ്ടി രൂപവത്കരിക്കപ്പെട്ട പുഴക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് 15 കേന്ദ്രങ്ങളിലായി ഒരേസമയം പുഴശുചീകരണം നടന്നത്. സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങുന്നവർ പുഴ ശുചീകരണത്തിെനത്തി. ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ് അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കാളികളായി. ചീടിക്കുഴി, തലയാട് പമ്പ് ഹൗസ്, തുവ്വക്കടവ്, വട്ടച്ചുഴലി, കുറുങ്ങോട്ടുപൊയിൽ, മഞ്ചപ്പാറ, ചെമ്പ്രകുണ്ട, മൊകായി, കോളിക്കൽ, തട്ടഞ്ചേരി, പൂവൻകണ്ടി, കുണ്ടത്തിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായറാഴ്ച ശുചീകരണം നടന്നത്. വിവിധ സ്ഥലങ്ങളിലായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട്, വാർഡ് മെംബർമാരായ പി.ആർ. സുരേഷ്, കെ.കെ. പ്രദീപൻ, ഷാഹിം ഹാജി, ജുബൈരിയ, മുഹമ്മദ് രിഫായത്ത്, പി.എസ്. മുഹമ്മദലി, പി.പി. ഗഫൂർ, കെ.വി. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. നാസർ എസ്റ്റേറ്റ്മുക്ക്, സലീം വട്ടക്കണ്ടി, സിദ്ദീഖ് സ്കൈവേ, എം.പി. അഷ്റഫലി, ഷാനവാസ് കുറുമ്പൊയിൽ, നൗഫൽ തലയാട്, മെഹ്റൂഫ്, കെ.കെ. മുനീർ, ഫസൽവാരിസ്, പി.എച്ച്. ഷമീർ, എൻ.പി. ഷുക്കൂർ, പുല്ലടി റസാഖ്, യു.കെ. മുഹമ്മദ്, സി.പി. റഷീദ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലെ ശുചീകരണപ്രവർത്തനം ഏകോപിപ്പിച്ചു. പുഴയിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗ്രീൻവേംസ് എന്ന സ്ഥാപനം വഴിയാണ് സംസ്കരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.