വാട്ടർ ടാങ്ക് നൽകി

കൊടുവള്ളി: നഗരസഭയിൽ ജലസമൃദ്ധി പദ്ധതിയിൽ 300 കുടുംബങ്ങൾക്ക് . കുടിവെള്ളക്ഷാമ പരിഹാരത്തിനായി 2017-18 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 300 പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ചെയർപേഴ്സൻ ശരീഫ കണ്ണാടിപൊയിൽ നിർവഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ, വി.സി. നൂർജഹാൻ, ബിന്ദു അനിൽകുമാർ, ഹാജറ ബീവി, കെ. ജമീല, ടി.പി. നാസർ, കെ. ഷീബ, കെ. പ്രീത, വി. അബ്ദു, കെ.കെ. സഫീന, വിമല ഹരിദാസൻ, പി. അനീസ്, പി. കാദർ തുടങ്ങിയവർ സംസാരിച്ചു. വാഴത്തൈ വിതരണം കൊടുവള്ളി: നഗരസഭ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര പുരയിട കൃഷിയുടെ ഭാഗമായി ഏഴാം ഡിവിഷന്‍ കളരാന്തിരി സൗത്തില്‍ കളരാന്തിരിയില്‍ ടിഷ്യൂ കള്‍ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. 1200 തൈകളാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി മാവ്, പ്ലാവ്, ഹൈബ്രിഡ് പപ്പായ, സപ്പോട്ട, തെങ്ങിന്‍തൈകൾ, മലേഷ്യന്‍ പേര തുടങ്ങിയ തൈകള്‍ അടുത്ത ദിവസം വിതരണം ചെയ്യും. കൗണ്‍സിലര്‍ പി. അനീസ് വിതരണോദ്ഘാടനം നിർവഹിച്ചു. എട്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഷാജു, യു.കെ. സുബൈർ, അനൂപ്, സി.പി. ജമാൽ, വി.സി. മൂസകുട്ടി ഹാജി, സി.പി. പ്രദീപ്കുമാർ, പി.ടി. മുഹമ്മദ്, കെ.ടി. മുനീർ, കെ.പി. അബൂബക്കര്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.