വർഷം രണ്ടു കഴിഞ്ഞു; വൈശ്യംപുറത്ത്​ കടലാസുപാലം മാത്രം

മുക്കം: രണ്ടുവർഷം മുമ്പ് സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ചിട്ടും കാരശ്ശേരി-കച്ചേരിയിെല വൈശ്യംപുറം പാലമെന്ന സ്വപ്നം പൂവണിഞ്ഞില്ല. രണ്ടു വർഷം പിന്നിട്ടിട്ടും നിർമാണത്തി​െൻറ പ്രാഥമിക നടപടിപോലും നടത്തിയില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇരു ഗ്രാമവാസികൾ വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രത്യാശ കൈവിടുന്നില്ല. അടുത്ത ബജറ്റിന് മുമ്പെങ്കിലും വരുമോയെന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. ബജറ്റിൽ രണ്ടു കോടി പാലത്തിന് നീക്കിയിരിപ്പുണ്ടെന്ന വാർത്തവന്നതോടെ ജനങ്ങൾ മുഖ്യമന്ത്രി, സ്ഥലം എം.എൽ.എ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് അഭിനന്ദനങ്ങൾ നേർന്നുള്ള പ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇവ ശോഭ മങ്ങാതെ നിലനിൽക്കുേമ്പാഴും നടപടികൾക്ക് ഒച്ചി​െൻറ വേഗമാെണന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്. കോൺക്രീറ്റ് പാലത്തിനാണ് ഫണ്ട് അനുവദിച്ചതെങ്കിലും ഇവിടെ തൂക്ക് പാലമാണ് നിർദേശിച്ചതെന്ന് അധികൃതരുടെ വാദമുണ്ട്. പേക്ഷ, ജീപ്പ് അടക്കം കടന്നുപോകുന്ന പാലമാണ് ആവശ്യമെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു കോടി തികഞ്ഞില്ലെങ്കിൽ മറ്റെതെങ്കിലും ഫണ്ട് കണ്ടെത്താമെന്ന് ചൂണ്ടികാണിക്കുന്നു എം.എൽ.എ, എം.പി, നാട്ടിലെ പ്രമുഖരുടെയൊക്കെ സഹായവും ഒത്തുചേർന്നാൽ പാലം പണി പൂർത്തിയാക്കാമെന്നതാണ് നാട്ടുകാരുടെ വിലയിരുത്തൽ. പാലമെന്ന സ്വപ്നം യാഥാർഥ്യമായാൽ കാരശേരി, കച്ചേരി, ചേന്ദമംഗലൂർ, മാമ്പറ്റ, പൊറ്റശ്ശേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ ഏളുപ്പത്തിൽ ബന്ധപ്പെടാനാകും. വിദ്യാർഥികളടക്കം പുഴ കടക്കൽ പ്രയാസമാകില്ല. പാലവുമായി ബന്ധപ്പെട്ട് നാട്ടുകാർ ബ്രിഡ്ജ് സൂപ്രണ്ട് എൻജിനീയെറ കണ്ട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചില്ലെന്നായിരുന്നു മറുപടി. ഈ മാസം 10ന് ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല യോഗം സ്ഥലം എം.എൽ.എ വിളിച്ചിട്ടുണ്ട്. റോഡ് ആൻഡ് ബ്രിഡ്ജ്, പി.ഡബ്ല്യൂ.ഡി തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുക്കും. തുടർന്ന് പാലം പദ്ധതിയുടെ പ്രാഥമിക രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.