കുടുംബശ്രീ ചലച്ചിത്രമേള

ഈങ്ങാപ്പുഴ: കുടുംബശ്രീ ജില്ല മിഷ​െൻറ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ചലച്ചിത്രമേള സംഘടിപ്പിച്ചു. കുടുംബശ്രീ സ്ത്രീപദവി സ്വയംപഠനപ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച നീതം കാമ്പയിനി​െൻറ ഭാഗമായാണ് മേള. മേളയുടെ ഉദ്ഘാടനം പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ സംസാരിച്ചു. ഈങ്ങാപ്പുഴ വ്യാപാരഭവനിൽ നടത്തിയ പ്രദർശനത്തിൽ ഡോ. ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം' ഉദ്ഘാടനചിത്രമായി. തുടർന്ന് ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ പ്രദർശിപ്പിച്ചു. പുതുപ്പാടി സി.ഡി.എസ് ചെയർപേഴ്സൻ സീന ചന്ദ്രൻ, ജില്ല മിഷൻ ജെൻഡർ േപ്രാഗ്രാം മാനേജർ എം.എസ്. അഫീഫ, ബ്ലോക്ക് കോഓഡിനേറ്റർമാരായ നിഷ ബേബി, ലിബിൻ അജയഘോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.