സമ്മാനം വിതരണം

മുക്കം: ചിത്രപുര സംഘടിപ്പിച്ച ബാല ചിത്രരചന മത്സര വിജയികൾക്ക് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ചെയ്തു. എ.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. സി. വിജയൻ, ഷിനോജ്, മുകുന്ദൻ, സന്തോഷ്, ബൈജു ചിത്രപുര, ടി. രമേശ്, അനാമിക എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം കൊടിയത്തൂർ: മേയ് 11ന് കൊടിയത്തൂരിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല സമ്മേളനത്തി​െൻറയും ജില്ല പൈതൃക മുന്നേറ്റയാത്ര സ്വീകരണ പരിപാടിയുടെയും സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയർമാൻ പാണക്കാട് സൈനുൽ ആബിദീൻ തങ്ങൾ പായൂർതോട്ടം നിർവഹിച്ചു. നുഹുമാൻ കുമാരനെല്ലൂർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. എസ്.എം.എഫ് ജില്ല ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, ജില്ല സെക്രട്ടറി പി. അലി അക്ബർ മുക്കം, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, വൈത്തല അബൂബക്കർ, സാദിഖ് ചെറുവാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.