ബേപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു

ബേപ്പൂർ: ലോകാരോഗ്യ ദിനത്തിൽ ജനകീയ പ്രവർത്തനങ്ങളുമായി ബേപ്പൂർ പ്രാഥമിക ആരോഗ്യകേന്ദ്രം രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാമൂഹിക -സാംസ്കാരിക സംഘടനകളെയും െറസിഡൻറ്സ് അസോസിയേഷനുകളെയും സംഘടിപ്പിച്ചുകൊണ്ട് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പാക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ഇതി​െൻറ ഭാഗമായി ആരോഗ്യരക്ഷ 2018​െൻറ തുടർ പ്രവർത്തനമായി ലോകാരോഗ്യ ദിനാചരണത്തിൽ ബഹുജന പങ്കാളിത്തത്തോടെ പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ നടപ്പാക്കി. അരക്കിണർ വിസ്ഡം കോളജിലെ വിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് മാലിന്യസംസ്കരണം, ഉറവിട നശീകരണത്തി​െൻറ പ്രാധാന്യം, ശുചിത്വബോധം എന്നിവയെക്കുറിച്ച് വീടുകൾ കേന്ദ്രീകരിച്ചു സന്ദേശ പ്രചാരണങ്ങൾ സംഘടിപ്പിച്ചു. മാറാട് തീരദേശമേഖലയിൽ കിണറുകളിൽ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുകയും കോളനികൾ കേന്ദ്രീകരിച്ച് ബോധവത്കരണവും ക്ലോറിനേഷൻ പ്രവർത്തനവും നടത്തി. ബേപ്പൂർ കല്ലിങ്ങൽ ആർട്സ് ആൻഡ് സ്പോർസ് ക്ലബ് പരിസരപ്രദേശങ്ങളിൽ ശുദ്ധീകരണവും ആരോഗ്യ സന്ദേശ പ്രചാരണങ്ങളും ഇതോടനുബന്ധിച്ച് നടത്തി. വരുന്ന ദിവസങ്ങളിൽ ബേപ്പൂർ ഫിഷിങ് ഹാർബർ, മാർക്കറ്റ് എന്നിവിടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ജനപ്രതിനിധികളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പങ്കാളികളാക്കിക്കൊണ്ടാണ് ശുചീകരണ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.