വാർഷികവും അനുമോദനവും

കോഴിക്കോട്: സ്കൂൾ ഒാഫ് ഫോക്ലോർ ആർട്സ് ആൻഡ് കൾചർ കോഴിക്കോടി​െൻറ വാർഷികാഘോഷ സമാപനവും അനുമോദന ചടങ്ങും മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം െചയ്തു. എം.വി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി, കലാസാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ടി.വി. സുനീത, ബിനു കെ. സാം, പട്ടം പറത്തലിലൂടെ ആഗോള ശ്രദ്ധ നേടിയ അബ്ദുല്ല മാളിയേക്കൽ തുടങ്ങിയവെര ചടങ്ങിൽ അനുമോദിച്ചു. കെ.പി. രാമനുണ്ണി, അബൂബക്കർ പള്ളിത്തൊടി, ഷഫീൻ മുസ്ത, പി.വി. അബ്ദുല്ലക്കോയ, സി.പി. ശ്രീകല, പി.വി. ഗംഗാധരൻ, ആർ. ജയന്ത്കുമാർ, തിരുനാമ മൂർത്തി, പി. അബൂബക്കർ, ഇ.വി. ഉസ്മാൻകോയ, സി.ബി.വി. സിദ്ദീഖ്, ടി.വി. സുനീത, ബിനു കെ. സാം, അബ്ദുല്ല മാളിയേക്കൽ, കെ.എം. റാഷിദ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന മാപ്പിളപ്പാട്ട് മത്സരം കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇ.വി. ഉസ്മാൻകോയ അധ്യക്ഷത വഹിച്ചു. പി. സക്കീർ ഹുസൈൻ, സി.എം. സലീം, യാസർ കുരിക്കൾ, സുധീപ് കക്കോടി, എം.വി. കുഞ്ഞാമു, ആർ. ജയന്ത്കുമാർ, മുസ്തഫ പുതിയകം, സി. സുമിത തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.